തൃശൂർ: യുഡിഎഫ് എംപിമാർ ഉന്നയിച്ച പ്രശനങ്ങളോടുള്ള മുഖ്യമന്ത്രിയുടെ മറുപടി തരംതാണതെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ. ലോക്ക് ഡൗണിൽ അയൽ സംസ്ഥാനത്ത് കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ പാസ് ലഭിക്കാത്ത വിഷയത്തിൽ ഇടപെട്ട യു.ഡി.എഫ് ജനപ്രതിനിധികൾക്ക് എതിരായ മന്ത്രിമാരുടെ നിലപാടുകൾ പ്രതിഷേധാർഹമാണ്. ജനപ്രതിനിധികൾക്ക് നേരെ ഹീനമായ സൈബർ ആക്രമണമാണ് നടക്കുന്നതെന്നും ബെന്നി ബെഹനാൻ എം.പി പറഞ്ഞു. എംപിമാരായ ബെന്നി ബഹനാൻ, ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്, അനിൽ അക്കര എംഎൽഎ എന്നിവർ സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ സർക്കാർ വീഴ്‌ചകൾ ബെന്നി ബെഹനാൻ എംപി ആരോപിച്ചത്.
മലയാളികള്‍ക്ക് അതിര്‍ത്തിയില്‍ പാസ് നല്‍കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്ന് ബെന്നി ബെഹനാന്‍
അതിർത്തിയിലെ പാസിന്‍റെ വിഷയത്തിൽ ഇടപെട്ട യുഡിഎഫ് ജനപ്രതിനിധികൾക്ക് നേരെ ഹീനമായ സൈബർ ആക്രമണമാണ് നടക്കുന്നതെന്നും ബെന്നി ബെഹനാൻ എംപി തൃശൂരിൽ പറഞ്ഞു
വീഴ്‌ചകൾ വസ്‌തുതാപരമായി ചൂണ്ടി കാണിക്കുമ്പോൾ മറുപടി പറയാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. എം.പിമാർ മുന്നോട്ടു വച്ച ന്യായമായ ആവശ്യങ്ങളെ കളിയാണെന്നു പറഞ്ഞ് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അവഗണിക്കുകയാണെന്നും എംപിമാർ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ മുഖ്യമന്ത്രി ചർച്ചക്ക് തയ്യാറാകണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു. വാളയാർ അതിർത്തി കടന്ന് എത്തിയ രോഗ ബാധിതനുമായി യുഡിഎഫ് ജനപ്രതിനിധികൾക്ക് സമ്പർക്കമുണ്ടായിട്ടില്ല. അതേസമയം ഗുരുവായൂരിൽ മന്ത്രി എ.സി. മൊയ്തീൻ സാമൂഹിക അകലം പാലിക്കാതെ പ്രവാസികളുമായി ഇടപഴകി. ഇവരില്‍ രണ്ട് പേർ രോഗ ബാധിതരാണെന്നും യുഡിഎഫ് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി.