തൃശൂര്‍ :ടൂറിസം സാധ്യതകളുമായി വട്ടായി. പ്രകൃതി രമണീയതയുടെ നിറകുടമായൊരു വെള്ളച്ചാട്ടം. തെക്കുംകര പൂമല വട്ടായി കുടിവെള്ള പദ്ധതി സ്ഥിതി ചെയ്യുന്ന ജലാശയത്തോടുചേർന്ന വെള്ളച്ചാട്ടമാണ് കൗതുകക്കാഴ്‌ചയാവുന്നത്.
ചെപ്പാറക്കുന്നിൻ ചെരുവുകൾക്കിടയിലൂടെ ഒഴുകിയെത്തുന്ന ജലസ്രോതസ്സ് വട്ടായിയിലെത്തുമ്പോഴാണ് രണ്ട് ചെറു വെള്ളച്ചാട്ടങ്ങളായി മാറുന്നത്. മഴക്കാലമായാൽ ഇവിടുത്തെ ജലമൊഴുക്കിൻ്റെ ഗതിവേഗം കൂടുതൽ ശക്തി പ്രാപിക്കും. വട്ടായി മേഖലയിലെ റോഡുകളിലൂടെയുള്ള സഞ്ചാരത്തിനിടയിൽ തന്നെ മനോഹര വെള്ളച്ചാട്ടത്തിൻ്റെ ഇരമ്പൽ കേൾക്കാം.