തൃശ്ശൂർ: ബാലഭാസ്കറിന്‍റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലെത്തി ജീവനക്കാരുടെ മൊഴിയെടുത്തു. ക്ഷേത്രത്തിൽ ബാലഭാസ്കർ അന്നേദിവസം നടത്തിയ പൂജയെയും ഹോട്ടൽ താമസത്തെയും കുറിച്ചും അന്വേഷിക്കുന്നതിനായാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വടക്കുനാഥ ക്ഷേത്രത്തിലെത്തിയത്. തൃശ്ശൂരിൽ താമസിച്ചിരുന്ന ഹോട്ടലിൽ ബാലഭാസ്കറിന് സന്ദർശകർ ഉണ്ടായിരുന്നോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ബാലഭാസ്കറിന്‍റെ മരണം; അന്വേഷണം തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലും - crimebranch at thrissur vadakkumnatha tempe
സാമ്പത്തിക ആരോപണങ്ങൾ മരണത്തിന് കാരണമായെന്ന് ബാലഭാസ്കറിന്‍റെ പിതാവ് ഉന്നയിച്ച ആരോപണത്തിന്‍റെ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് കൂടുതൽ അന്വേഷണം നടത്തുന്നത്.
![ബാലഭാസ്കറിന്‍റെ മരണം; അന്വേഷണം തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3488192-773-3488192-1559821314089.jpg)
ക്രൈംബ്രാഞ്ച് അന്വേഷണ സംഘം
ബാലഭാസ്കറിന്‍റെ മരണം; അന്വേഷണം തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലും
അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഹരികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. സാമ്പത്തിക ആരോപണങ്ങൾ മരണത്തിന് കാരണമായെന്ന് ബാലഭാസ്കറിന്‍റെ പിതാവ് കെ സി ഉണ്ണി ഉന്നയിച്ച ആരോപണത്തിന്‍റെ പശ്ചാത്തലത്തിലാണ് കൂടുതൽ അന്വേഷണം ക്രൈംബ്രാഞ്ച് നടത്തുന്നത്.
2018 സെപ്റ്റംബർ 25നാണ് ബാലഭാസ്കറും കുടുംബവും തൃശ്ശൂർ വടക്കുനാഥക്ഷേത്രത്തിലെത്തി മകൾക്കായി പൂജകൾ കഴിപ്പിച്ചത്. ഇതിനുശേഷം രാത്രി മടങ്ങവെയാണ് തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപത്തുവെച്ച് കാർ മരത്തിലിടിച്ച് അപകടമുണ്ടായത്.
Last Updated : Jun 6, 2019, 7:55 PM IST