ലീഗിനും കോൺഗ്രസിനുമെതിരെ വീണ്ടും എ.വിജയരാഘവൻ - thrissur
പ്രതിപക്ഷം മതവിദ്വേഷത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് എ.വിജയരാഘവൻ പറഞ്ഞു
തൃശൂർ: മുസ്ലീം ലീഗിനും കോൺഗ്രസിനുമെതിരെ വീണ്ടും സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. ഒരു തവണ വിജയിച്ചാൽ പിന്നീട് ആ നേതാവ് തന്നെ തുടരുകയാണെന്നും ഇതിനിടെ ചിലർ മരിച്ച് പിരിയുകയും ചിലർ തോറ്റ് പിരിയുകയും ചെയ്യുമെന്ന് എ.വിജയരാഘവന്‍ പറഞ്ഞു. പ്രതിപക്ഷം മതവിദ്വേഷത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും അത് മുസ്ലീം ലീഗിന് കീഴ്‌പ്പെട്ട കോൺഗ്രസിന്‍റെ തകർച്ചയെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സി.പി.എമ്മിന്‍റെ ഗൃഹസന്ദർശനത്തന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.