കേരളം

kerala

ETV Bharat / state

ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു - auto- scooter accident Irinjalakkuda

തൊട്ടിപ്പാള്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ സതീശനും കുടുംബവും സഞ്ചരിച്ച ഓട്ടോറിക്ഷ സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ഇരിങ്ങാലക്കുട വാഹന അപകടം

By

Published : Nov 24, 2019, 2:52 PM IST

തൃശൂർ: ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. ഇന്ന് രാവിലെ10.30ന് ഇരിങ്ങാലക്കുട നാഷണല്‍ സ്‌കൂള്‍ പരിസരത്താണ് അപകടം ഉണ്ടായത്. ക്രൈസ്റ്റ് കോളജ് ജംഗ്ഷനില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന തൊട്ടിപ്പാള്‍ സ്വദേശി സതീശനാണ് മരിച്ചത്.

ഇരിങ്ങാലക്കുട ഭാഗത്തു നിന്നും വന്ന ഓട്ടോറിക്ഷയും കാട്ടൂര്‍ ഭാഗത്തു നിന്നും വന്ന സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍ സതീശനും ഭാര്യയും മകനുമാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. സ്‌കൂട്ടര്‍ യാത്രികനെയും ഓട്ടോറിക്ഷയിലുണ്ടായിരുന്നവരെയും നാട്ടുകാര്‍ മറ്റൊരു ഓട്ടോറിക്ഷയില്‍ ഇരിങ്ങാലക്കുട ഗവ. ആശുപ്രത്രിയിൽ എത്തിച്ചു. സതീശന് പരിക്ക് ഗുരുതരമായതിനാൽ ഇവിടെ നിന്നും സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും രക്ഷിക്കാനായില്ല.

ABOUT THE AUTHOR

...view details