തൃശൂർ: തൃശൂരിലെ ഗാന്ധിനഗറിൽ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. ഇന്ന് (ശനി) ഉച്ചക്ക് രണ്ട് മണിയോടെ ചേറൂര്‍ ഗാന്ധിനഗര്‍ അരിവാള്‍ തോട് പാലത്തിനടുത്ത് വെച്ചാണ് തീപിടിത്തം ഉണ്ടായത്. തീപിടിച്ച ഓട്ടോയുടെ ഡ്രൈവറായ പെരിങ്ങാവ് സ്വദേശി 47 വയസ്സുള്ള പ്രമോദ് ആണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം (Autorickshaw Caught Fire and Deadbody Found in Back Seat).
സിഎൻജിയിൽ പ്രവർത്തിക്കുന്ന ഓട്ടോയാണ് കത്തിയത് (CNG Auto Burnt). തീ കത്തുമ്പോള്‍ ഓട്ടോ വഴിയരികില്‍ ഒതുക്കി ഇട്ട നിലയിലായിരുന്നു. തീപിടിത്തത്തില്‍ ഓട്ടോ പൂര്‍ണ്ണമായും കത്തിനശിച്ചു. വിയ്യൂര്‍ പൊലീസും ഫയര്‍ ഫോഴ്‌സുമെത്തിയാണ് തീ അണച്ചത്.
പിറകിലെ സീറ്റില്‍ വെന്തു മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കത്തിക്കരിഞ്ഞ് ആളെ തിരിച്ചറിയാനാകാത്ത വിധമായിരുന്നു മൃതദേഹം. ഡി എന്‍ എ പരിശോധന ഫലം (DNA Examination) വന്നതിന് ശേഷമേ മരിച്ചത് ഓട്ടോ ഡ്രൈവർ പ്രമോദ് ആണ് എന്നത് സ്ഥിരികരിക്കാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം തീ പിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ വിയ്യൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് പരിശോധന ഫലം ലഭിച്ചാല്‍ മാത്രമേ തീ പിടുത്തത്തിന്‍റെ കാരണം വ്യക്തമാകൂ എന്നാണ് പൊലീസ് നൽകുന്ന വിവരം.
Also Read:നിർത്തിയിട്ട കാറിന് തീപിടിച്ചു; അപകടം അരയിടത്ത് പാലത്തിനു സമീപം, ആളപായമില്ല
ഓടിക്കൊണ്ടിരുന്ന കാറില്‍ തീ: ഈ മാസം രണ്ടിന് (2-12-23) തൃശൂരിൽ തന്നെ വടക്കാഞ്ചേരിയിൽ ഓടി കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചിരുന്നു. (Running car caught fire). വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാന പാതയിൽ ഒന്നാം കല്ല് സെന്‍ററിന് സമീപത്താണ് അന്നേദിവസം സന്ധ്യക്ക് 6 മണിയോടെ അപകടമുണ്ടായത്.
നെല്ലുവായ് സ്വദേശി മാങ്ങാരപ്പൂഞ്ചയിൽ വീട്ടിൽ കൃഷ്‌ണന്‍റെ (53) ടാറ്റ ഇന്‍ഡിക്ക കാറിനാണ് തീ പിടിച്ചത് (Tata Indica car caught fire). വടക്കാഞ്ചേരിയിൽ നിന്നും നെല്ലുവായിലേക്ക് പോവുകയായിരുന്നു രാധാകൃഷ്‌ണൻ. കാറിന്‍റെ ബോണറ്റിൽ തീ ഉയരുന്നത് കണ്ട് വണ്ടി നിർത്തി പുറത്തിറങ്ങിയതിനാൽ കൃഷ്‌ണനും സഹയാത്രികനും പരിക്കുകൾ കൂടാതെ രക്ഷപ്പെട്ടു.
വടക്കാഞ്ചേരിയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം തീയണച്ചു. ബാറ്ററിയുടെ ഷോര്‍ട്ട് സർക്ക്യൂട്ടാകാം (Short circuit of battery) അപകടകാരണമെന്നാണ് പ്രാഥമീക നിഗമനമെന്ന് ഫയർഫോഴ്‌സ് പറഞ്ഞു. വടക്കാഞ്ചേരി എസ്ഐ അനുരാജിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. സംഭവത്തെ തുടർന്ന് അരമണിക്കൂറിലേറെ സംസ്ഥാന പാതയിൽ ഗതാഗതതടസം നേരിട്ടു.
Also Read:തൃശൂര്‍ നഗരത്തില്‍ ഹോട്ടലിന് തീ പിടിച്ചു ; തീയണച്ചത് മുക്കാല്‍ മണിക്കൂറെടുത്ത്