കേരളം

kerala

ETV Bharat / state

വിദ്യാർഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ - ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മരിയാപുരം സ്വദേശി മുതുക്കൻ വീട്ടിൽ സൈമൺ മകൻ സിബി (34) ആണ് പിടിയിലായത്.

Auto driver arrested for exposing nudity  Auto driver arrested Chembukav  വിദ്യാർഥിനിക്ക് നേരെ നഗ്നത പ്രദർശനം  ഓട്ടോ ഡ്രൈവർ അറസ്റ്റിൽ  ചെമ്പുക്കാവ് ജംഗ്ഷനിൽ പെണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദര്‍ശനം
വിദ്യാർഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

By

Published : Jul 29, 2022, 8:25 PM IST

തൃശ്ശൂര്‍:വിദ്യാർഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ചെമ്പുക്കാവ് ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നിരുന്ന സ്‌കൂൾ വിദ്യാർഥിനിക്ക് സമീപം ഓട്ടോറിക്ഷ നിർത്തി നഗ്നത പ്രദർശനം നടത്തുകയായിരുന്നു. കേസില്‍ അഞ്ചേരി മരിയാപുരം സ്വദേശി മുതുക്കൻ വീട്ടിൽ സൈമൺ മകൻ സിബി (34) ആണ് പിടിയിലായത്.

കഴിഞ്ഞ ബുധനാഴ്ച സ്‌കൂളിൽ പോകുന്നതിനായി പെൺകുട്ടിയെ അച്ഛൻ ചെമ്പുക്കാവ് ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ കൊണ്ട് ഇറക്കി വിട്ടിരുന്നു. ഈ സമയം ബസ്സ്റ്റോപ്പില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. ഇതിന് മുമ്പും സമാന കുറ്റത്തിന് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Also Read: വിദ്യാര്‍ഥികള്‍ക്ക് മുൻപിൽ നഗ്നത പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവി റിമാൻഡിൽ

ABOUT THE AUTHOR

...view details