കേരളം

kerala

ETV Bharat / state

ആറ്റൂർ രവിവർമ്മ അന്തരിച്ചു - ആറ്റൂർ രവിവർമ്മ അന്തരിച്ചു

തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ആറ്റൂർ രവിവർമ്മ അന്തരിച്ചു

By

Published : Jul 26, 2019, 5:38 PM IST

Updated : Jul 26, 2019, 6:59 PM IST

തൃശൂർ:പ്രശസ്‌ത കവിയും വിവർത്തകനുമായ പ്രൊഫ. ആറ്റൂർ രവിവർമ്മ അന്തരിച്ചു. 88 വയസായിരുന്നു. ന്യൂമോണിയ ബാധിച്ച്‌ ചികിത്സയിൽ ആയിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിലെ ആറ്റൂർ എന്ന ഗ്രാമത്തിൽ കൃഷ്ണൻ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് ആറ്റൂർ രവിവർമ്മ ജനിച്ചത്. മലയാളത്തിൽ ബിരുദാനന്തര ബിരുദം. വിവിധ സർക്കാർ കോളജുകളിൽ മലയാളം പ്രൊഫസറായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.സാഹിത്യ അക്കാദമി ജനറൽ കൗൺസിലിൽ 2002 മുതൽ 2007 വരെ അംഗമായിരുന്നു. 1976 മുതൽ 1981 വരെ കോഴിക്കോട് സർവകലാശാലാ സിൻഡിക്കേറ്റ് മെമ്പർ ആയിരുന്നു.1996ൽ ആറ്റൂർ രവിവർമ്മയുടെ കവിതകൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

ആറ്റൂർ രവിവർമ്മ അന്തരിച്ചു
Last Updated : Jul 26, 2019, 6:59 PM IST

ABOUT THE AUTHOR

...view details