കേരളം

kerala

ETV Bharat / state

ഒളിവിലായിരുന്ന ക്രിമിനല്‍ കേസ് പ്രതി പിടിയില്‍ - arrested

കുറ്റിച്ചിറ സ്വദേശി തട്ടകം വീട്ടിൽ ഡേവീസ് (50)നെയാണ് വെള്ളിക്കുളങ്ങര പൊലീസ് പിടികൂടിയത്. ആന കൊമ്പ് മോഷണം, സ്വർണ്ണ കവർച്ച തുടങ്ങിയ കേസുകളിലും പ്രതിയാണിയാൾ

കൊലപാതകശ്രമം ക്രിമിനൽ കേസ് മോസ്കോ നഗർ ആന കൊമ്പ് മോഷണം കുറ്റിച്ചിറ Attempted murder trissure arrested kuttichira
കൊലപാതകശ്രമം; ഒളിവിലായിരുന്ന പ്രതി പിടിയിൽ

By

Published : Apr 15, 2020, 9:49 PM IST

തൃശൂർ: കൊലപാതകശ്രമം ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആള്‍ പിടിയിൽ. ഒളിവിലായിരുന്ന കുറ്റിച്ചിറ സ്വദേശി തട്ടകം വീട്ടിൽ ഡേവീസ് (50)നെയാണ് വെള്ളിക്കുളങ്ങര പൊലീസ് പിടികൂടിയത്. ആന കൊമ്പ് മോഷണം, സ്വർണ്ണ കവർച്ച തുടങ്ങിയ കേസുകളിലും പ്രതിയാണിയാൾ.

2019 മെയ് മാസത്തിൽ മോസ്‌കോ നഗർ സ്വദേശി കായംകുളം വീട്ടിൽ നിഷാദിനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ഇരുകാലുകളും കൈയ്യും തല്ലിയൊടിച്ച് കൊല്ലാൻ ശ്രമിച്ചു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ വെള്ളികുളങ്ങര എസ്എച്ച്ഒ കെ.പി. മിഥുന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഇയാൾക്കെതിരെ വെള്ളികുളങ്ങര, എറണാകുളം സെട്രൽ, തൃശ്ശൂർ ഈസ്റ്റ്, അതിരപ്പിള്ളി സ്റ്റേഷനുകളിലായി 13 ഓളം ക്രിമിനൽ കേസുകളുണ്ട്. മുത്തങ്ങ റേഞ്ച് ഫോറസ്റ്റ് സ്റ്റേഷനിലും പരിയാരം റേഞ്ച് ഫോറസ്റ്റ് സ്റ്റേഷനിലും ആന കൊമ്പ് മോഷണം, ചന്ദനമോഷണം തുടങ്ങിയ കേസുകളും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ABOUT THE AUTHOR

...view details