കേരളം

kerala

ETV Bharat / state

തൃശൂരില്‍ യുവതിയെ കാറിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച സുഹൃത്ത് പിടിയിൽ - crime news latest

അറസ്റ്റിലായത് പേരകം സ്വദേശി അർഷാദ് ; തലയ്ക്ക് പരിക്കേറ്റ യുവതി ചികിത്സയിൽ

കാറിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമം  കുന്നംകുളത്ത് യുവതിയെ കൊല്ലാൻ ശ്രമം  സുഹൃത്ത് പിടിയിൽ  attempt to kill woman in kunnamkulam  kunnamkulam case friend arrested  crime news latest  thrissur news
യുവതിയെ കാറിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച സുഹൃത്ത് പിടിയിൽ

By

Published : Jul 6, 2022, 9:54 PM IST

തൃശൂർ :കുന്നംകുളത്ത് യുവതിയെ കാറില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പേരകം സ്വദേശി അർഷാദാണ് പിടിയിലായത്. പുലർച്ചെ പെരിയമ്പലം ചെറായി സ്വദേശി പ്രതീക്ഷയെ കാറിൽ നിന്ന് തള്ളിയിട്ട ശേഷം ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

ചൊവ്വാഴ്‌ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. കാറിന്‍റെ മുൻ ഭാഗത്തെ ഡോറിൽ ഒരു സ്ത്രീ തൂങ്ങിക്കിടക്കുന്നത് കണ്ട് ആളുകൾ ബഹളംവച്ചതോടെ ഇയാള്‍ പ്രതീക്ഷയെ തള്ളിയിട്ട ശേഷം കാർ ഓടിച്ചുപോവുകയായിരുന്നു. അമിത വേഗതയിലായിരുന്ന കാറിൽ നിന്ന് റോഡിൽ തലയിടിച്ചാണ് യുവതി വീണത്.

ആളുകൾ വാഹനം തടയാൻ ശ്രമിച്ചെങ്കിലും വണ്ടി നിർത്താതെ പോയി. തുടർന്ന് യുവതിയെ ആളുകൾ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. 15 വർഷം മുൻപ് പേരകം സ്വദേശി ഷാജിയുമായി വിവാഹം കഴിഞ്ഞ പ്രതീക്ഷ സമീപവാസി തറയിൽ വീട്ടിൽ അർഷാദിനൊപ്പം ദിവസങ്ങള്‍ക്ക് മുമ്പേ വീട് വിട്ടിറങ്ങിയിരുന്നു.

അർഷാദ് എംഡിഎംഎ ഉൾപ്പടെയുള്ള ലഹരി ഉപയോഗിച്ചിരുന്നതായാണ് പൊലീസ് നൽകുന്ന വിവരം. യുവതി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

ABOUT THE AUTHOR

...view details