കേരളം

kerala

ETV Bharat / state

Video | ബെഞ്ചിൽ കൊട്ടി ; ആദിവാസി വിദ്യാര്‍ഥിക്ക് സെക്യൂരിറ്റി ജീവനക്കാരന്‍റെ ക്രൂര മര്‍ദനം - ആദിവാസി വിദ്യാര്‍ഥിക്ക് സ്ക്യൂരിറ്റി ജീവനക്കാരന്‍റെ ക്രൂര മര്‍ദനം

പരിക്കേറ്റ കുട്ടി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ ; സെക്യൂരിറ്റി ജീവനക്കാരന് സസ്‌പെന്‍ഷന്‍

tribal student attacked  tribal student attacked by security staff  ആദിവാസി വിദ്യാര്‍ഥിക്ക് മര്‍ദനം  ആദിവാസി വിദ്യാര്‍ഥിക്ക് സ്ക്യൂരിറ്റി ജീവനക്കാരന്‍റെ ക്രൂര മര്‍ദനം  ബെഞ്ചിൽ കൊട്ടിയതിന് മർദനം
ബെഞ്ചിൽ കൊട്ടി; ആദിവാസി വിദ്യാര്‍ഥിക്ക് സ്ക്യൂരിറ്റി ജീവനക്കാരന്‍റെ ക്രൂര മര്‍ദനം

By

Published : Jul 12, 2022, 2:50 PM IST

തൃശൂർ :വെറ്റിലപ്പാറ പ്രി മെട്രിക് ഹോസ്‌റ്റലില്‍ ആദിവാസി വിദ്യാര്‍ഥിക്ക് സെക്യൂരിറ്റി ജീവനക്കാരന്‍റെ ക്രൂര മര്‍ദനം. അടിച്ചില്‍ തൊട്ടി ആദിവാസി ഊരിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് മര്‍ദനത്തിനിരയായത്. സംഭവത്തിൽ എസ്.സി.എസ്.ടി കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.

മന്ത്രി കെ രാധാകൃഷ്‌ണൻ പട്ടിക വർഗ ഡയറക്‌ടറോട് റിപ്പോർട്ടും തേടിയിട്ടുണ്ട്. പഠിക്കാനിരിക്കുന്നതിനിടയില്‍ ബെഞ്ചിൽ കൊട്ടി എന്നാരോപിച്ച് സുരക്ഷ ജീവനക്കാരനായ മധു മുളവടി കൊണ്ട് വിദ്യാർഥിയെ മർദിച്ചുവെന്നാണ് പരാതി. വിദ്യാർഥി സ്കൂൾ അധ്യാപികയോട് കാര്യം പറഞ്ഞതോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Video | ബെഞ്ചിൽ കൊട്ടി ; ആദിവാസി വിദ്യാര്‍ഥിക്ക് സെക്യൂരിറ്റി ജീവനക്കാരന്‍റെ ക്രൂര മര്‍ദനം

പരിക്കേറ്റ കുട്ടിയെ ആദ്യം വെറ്റിലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പിന്നീട് ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മര്‍ദിച്ച സെക്യൂരിറ്റി ജീവനക്കാരനെ സസ്പെൻഡ് ചെയ്‌തിട്ടുണ്ട്.

ABOUT THE AUTHOR

...view details