അത്താണി സ്വദേശി ചോറേക്കാട്ടിൽ കുട്ടൻ മകൻ കണ്ണൻ എന്ന വിനോദ് (32) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മൂന്നുപേർ മെഡിക്കൽ കോളേജ് ആശു പത്രിയിൽ ചികിത്സയിലാണ്.പ്രമോദ് (36), പ്രസാദ് (37), മൻസൂർ (37) എന്നിവരാണ്മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
അത്താണിയിൽ സ്വകാര്യ ബസ് ഇടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു - മരിച്ചു
വടക്കാഞ്ചേരി അത്താണി കെൽട്രോൺ പരിസരത്ത് അമിത വേഗത്തിൽ വന്ന ബസ് എതിരെ വന്നിരുന്ന ബൈക്കുകളിൽ ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റ മൂന്നുപേർ മെഡിക്കൽ കോളേജ് ആശു പത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം രാത്രി തൃശ്ശൂർ ഭാഗത്ത്നിന്ന് വന്നിരുന്ന ബൈക്കുകളിൽ വടക്കാഞ്ചേരി ഭാഗത്ത് നിന്ന് വന്നിരുന്ന ചിറയത്ത് ബസ്സ് മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെ ഇടിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
വടക്കാഞ്ചേരി അത്താണി കെൽട്രോൺ പരിസരത്ത് അമിത വേഗത്തിൽ വന്ന ബസ് എതിരെ വന്നിരുന്ന ബൈക്കുകളിൽ ഇടിച്ചു കയറുകയായിരുന്നു.വടക്കാഞ്ചേരി ഭാഗത്ത് നിന്നും വന്നിരുന്ന ചിറയത്ത് ബസ്സ് മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെയാണ് എതിരെ വന്ന ബൈക്കുകളെ ഇടിച്ചത്. ബൈക്കിൽ യാത്ര ചെയ്തിരുന്ന നാലു പേർക്ക് പരിക്കേറ്റിരുന്നു. പൊലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.