കേരളം

kerala

ETV Bharat / state

തൃശൂര്‍ മുപ്ലിയത്ത് അസം ബാലന്‍ വെട്ടേറ്റ് മരിച്ചു; സംഭവം രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ - അസം സ്വദേശി നജിറുല്‍ ഇസ്‌ലാം

മുപ്ലിയം ഗ്രൗണ്ടിന് സമീപം ഉണ്ടായ സംഘര്‍ഷത്തിലാണ് കുട്ടിക്ക് വെട്ടേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അസം സ്വദേശി നജിറുല്‍ ഇസ്‌ലാം ആണ് മരിച്ചത്

attack  Five year Assam boy stabbed to death  Assam native boy stabbed to death in Thrissur  Assam boy stabbed to death  Assam boy stabbed to death in Thrissur  ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം  അഞ്ചു വയസുകാരന്‍ വെട്ടേറ്റ് മരിച്ചു  മുപ്ലിയം  തൃശൂര്‍ മുപ്ലിയം  അസം സ്വദേശി നജിറുല്‍ ഇസ്‌ലാം  അസം ബാലന്‍ വെട്ടേറ്റ് മരിച്ചു
അസം ബാലന്‍ വെട്ടേറ്റ് മരിച്ചു

By

Published : Mar 30, 2023, 10:41 AM IST

Updated : Mar 30, 2023, 1:01 PM IST

തൃശൂര്‍: ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ വെട്ടേറ്റ അഞ്ചു വയസുകാരന്‍ മരിച്ചു. അസം സ്വദേശി നജിറുല്‍ ഇസ്‌ലാം ആണ് മരിച്ചത്. കുട്ടിയെ വെട്ടി പരിക്കേല്‍പ്പിച്ച ബന്ധു ജമാല്‍ ഹൊസൈനെ മറ്റുള്ളവര്‍ പിടികൂടി വരന്തപ്പിള്ളി പൊലീസില്‍ ഏല്‍പ്പിച്ചു.

തൃശൂര്‍ മുപ്ലിയം ഗ്രൗണ്ടിന് സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കഴിഞ്ഞ ദിവസമാണ് പ്രതി ജമാല്‍ ഹൊസെെന്‍ മുപ്ലിയത്ത് എത്തിയത്. ഇന്നലെ രാത്രി ബന്ധുക്കളുമായി തർക്കം ഉണ്ടായി. ഈ തര്‍ക്കം ഇന്ന് രാവിലെയും തുടരുകയായിരുന്നു.

തര്‍ക്കം മാരകായുധം ഉപയോഗച്ചുള്ള അക്രമത്തിലേക്ക് എത്തിയതിനിടെതാണ് നജിറുല്‍ ഇസ്‌ലാമിന് വെട്ടേറ്റത്. കുട്ടിയുടെ അമ്മയുടെ അടുത്ത ബന്ധുവാണ് ജമാല്‍ ഹൊസെെന്‍. കഴുത്തിന് വെട്ടേറ്റ നജിറുല്‍ ഇസ്‌ലാമിനെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആക്രമണത്തില്‍ കുട്ടിയുടെ അമ്മ നജിമ കാട്ടൂവിന് കെെയ്ക്ക് വെട്ടേറ്റു. മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് അശുപത്രിയിലേയ്ക്ക് മാറ്റി. പ്രതി ജമാല്‍ ഹൊസെെനെ മറ്റ് തൊഴിലാളികൾ പിടികൂടി കെട്ടിയിട്ടാണ് പൊലീസിന് കൈമാറിയത്. ഇയാളെ പൊലീസ് ചോദ്യം ചെയ്‌ത് വരികയാണ്.

രണ്ട് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവ്: ഉദയ്‌പൂരില്‍ കഴിഞ്ഞ ദിവസം പിതാവ് രണ്ട് വയസുകാരിയായ മകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. ഉദയ്‌പൂരിലെ ഗോഗുണ്ട മേഖലയിലാണ് സംഭവം. കൃത്യം നടത്തി ഒളിവില്‍ പോയ പ്രതിയെ പൊലീസ് അടുത്തുള്ള വനത്തില്‍ നിന്നും പിടികൂടുകയായിരുന്നു.

വീട്ടില്‍ നിന്നും കുട്ടിയെ കൂട്ടി കൊണ്ട് പോയി കഴുത്തറുത്ത് കൊലപ്പെടുത്തുകയാണ് ചെയ്‌തത്. കൊലയ്‌ക്ക് ശേഷം കുട്ടിയുടെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ് അടുത്തുള്ള തടാകത്തില്‍ ഉപേക്ഷിച്ചു. കുട്ടിയുടെ അമ്മ ഇരുവരെയും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

പിറ്റേന്ന് തടാകത്തില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറം ലോകം അറിഞ്ഞത്. മൃതദേഹം ലഭിച്ചതോടെ പരിസരവാസികള്‍ പൊലീസില്‍ വിവരം അറിയിച്ചു. കുടുംബ വഴക്കാണ് കുട്ടിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നല്‍കിയ വിവരം.

12 കാരനെ കൊന്ന് തടാകത്തിലെറിഞ്ഞ് പിതാവ്: ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ അടുത്തിടെ സമാനമായ ഒരു കൊലപാതകം റിപ്പോര്‍ട്ട് ചെയ്‌തു. മറ്റ് കുട്ടികളെ മര്‍ദിച്ചു എന്ന കാരണത്താല്‍ 12 കാരനായ മകനെ പിതാവ് കഴുത്തില്‍ കയര്‍ മുറുക്കി കൊല്ലുകയായിരുന്നു. ഗോപാല്‍ഗഞ്ച് എക്‌ദേര്‍വ ഗ്രാമത്തിലാണ് സംഭവം. കൊലപാതകത്തിന് ശേഷം കുട്ടിയുടെ മൃതദേഹം അമ്മയും അച്ഛനും ചേര്‍ന്ന് തൊട്ടടുത്തുള്ള തടാകത്തില്‍ ഉപേക്ഷിച്ചു. മുങ്ങി മരണമാണെന്ന് നാട്ടുകാര്‍ ആദ്യം വിലയിരുത്തിയെങ്കിലും ശരീരത്തിലെ മുറിവുകളും പാടുകളും കൊലപാതകമാണെന്ന് വ്യക്തമാക്കി. ഇതോടെ മാതാപിതാക്കല്‍ പൊലീസ് പിടിയിലാകുകയായിരുന്നു.

വിവാഹിതയായ മകള്‍ക്ക് മറ്റൊരു ബന്ധം, യുവതിയെ പിതാവ് കൊലപ്പെടുത്തി: വിവാഹിതയായ മകള്‍ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പിതാവ് 21 കാരിയായ മകളെ കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ നന്ദ്യാല ജില്ലയില്‍ അടുത്തിടെ ആയിരുന്നു സംഭവം. ദേവേന്ദ്ര റെഡി ആണ് മകള്‍ പ്രസന്നയെ കൊലപ്പെടുത്തിയത്. പിന്നീട് ബന്ധുക്കളുടെ സഹായത്തോടെ മൃതദേഹം കഷ്‌ണങ്ങളാക്കി കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.

Last Updated : Mar 30, 2023, 1:01 PM IST

For All Latest Updates

ABOUT THE AUTHOR

...view details