തൃശൂർ: ഗുരുവായൂർ ക്ഷേത്ര പരിസരത്ത് സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം. ഇന്നലെ (നവംബർ 4) രാത്രിയാണ് സംഭവം. സാമൂഹ്യ വിരുദ്ധർ തമ്മിൽ ഏറ്റുമുട്ടുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് സാമൂഹ്യവിരുദ്ധര്‍ ഏറ്റുമുട്ടി: ഒരാളെ ക്രൂരമായി മര്‍ദിച്ചു - Anti socials clashed
ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ഇന്നലെ രാത്രിയാണ് സാമൂഹ്യ വിരുദ്ധർ ഏറ്റുമുട്ടിയത്
ഗുരുവായൂരിൽ സാമൂഹ്യ വിരുദ്ധർ ഏറ്റുമുട്ടി; ദൃശ്യങ്ങൾ പുറത്ത്
ആക്രമണത്തിൽ ഒരാളെ ക്രൂരമായി മര്‍ദിക്കുന്നുണ്ട്. ഏറ്റുമുട്ടലിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. പുറത്ത് വന്ന ദ്യശ്യങ്ങളിൽ നാല് പേർ പരസ്‌പരം ആക്രമിക്കുന്നത് കാണാം. ഇതില്‍ ഒരാള്‍ സ്ത്രീ വേഷധാരിയാണ്. വാക്കേറ്റം അക്രമത്തിലേയ്ക്ക് എത്തിയതാകാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.