തൃശൂർ: എം ശിവശങ്കറിനെതിരെ പുതിയ ആരോപണവുമായി അനിൽ അക്കര എംഎൽഎ. ലൈഫ് മിഷനിൽ പ്രീ ഫാബ് ടെക്നോളജി കൊണ്ട് വന്നതിന് പിന്നിൽ 100 കോടി രൂപയുടെ കമ്മിഷൻ ഇടപാട് നടന്നുവെന്ന് അനിൽ അക്കര ആരോപിച്ചു. ഇതിൽ 30 കോടി രൂപ ദുബൈയിൽ വെച്ച് കൈമാറിയെന്നും അനിൽ അക്കര പറഞ്ഞു.
എം ശിവശങ്കറിനെതിരെ പുതിയ ആരോപണവുമായി അനിൽ അക്കര - LIFE MISSION
ലൈഫ് മിഷനിൽ പ്രീ ഫാബ് ടെക്നോളജി കൊണ്ട് വന്നതിന് പിന്നിൽ 100 കോടി രൂപയുടെ കമ്മിഷൻ ഇടപാട് നടന്നുവെന്ന് അനിൽ അക്കര ആരോപിച്ചു.
എം ശിവശങ്കറിന് എതിരെ പുതിയ ആരോപണവുമായി അനിൽ അക്കര എംഎൽഎ
ഈ വിവരം പുറത്ത് വന്നതോടെയാണ് നിയമസഭാ എത്തിക്സ് കമ്മിറ്റി അന്വേഷണ ഏജൻസിക്കെതിരെ രംഗത്ത് എത്തിയതെന്നും അനിൽ അക്കര ആരോപിച്ചു. 100 കോടിയുടെ കമ്മിഷൻ ഇടപാടാണ് ഉറപ്പിച്ചത്. 30 കോടി ദുബായിൽ വെച്ച് കൈമാറി. ഈ ഇടപാടിന്‍റെ പ്രാഥമിക തെളിവുകൾ അന്വേഷണ ഏജൻസിക്ക് നൽകിയിട്ടുണ്ടെന്നും അനിൽ അക്കര വ്യക്തമാക്കി.