തൃശൂര്‍: കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ക്ക് നേരെ അനില്‍ അക്കരെ എംഎല്‍എയുടെ വധഭീഷണിയെന്ന് പരാതി. തൃശൂര്‍ അടാട്ട് സ്വദേശികളായ കെ.സത്യന്‍, വിനോദ് കുമാര്‍ എന്നിവരാണ് പേരാമംഗലം പൊലീസിനും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അനില്‍ അക്കരെ ഭീഷണിപ്പെടുത്തിയെന്ന് പരാതി - തെരഞ്ഞെടുപ്പ് ഫലം
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് ഭീഷണിയെന്നും പൊലീസ് സുരക്ഷ വേണമെന്നും പരാതിയില്‍ പറയുന്നു
തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് തീര്‍ത്തു കളയുമെന്ന് എംഎല്‍എ ഭീഷണിപ്പെടുത്തിയതായി ഇരുവരും പരാതിയില്‍ പറഞ്ഞു. വോട്ടെടുപ്പ് ദിവസം വൈകുന്നേരം നാലരയോടെ തൃശൂര്‍ പുറനാട്ടുകര പോസ്റ്റ് ഓഫീസിന് സമീപത്തുള്ള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ബൂത്തിന് മുന്നില്‍ വച്ചാണ് ഭീഷണിപ്പെടുത്തിയതെന്നും പരാതിയില്‍ പറയുന്നു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് ഭീഷണിയെന്നും അനില്‍ അക്കരെയ്‌ക്ക് ഗുണ്ടകളുടെ സ്വാധീനമുണ്ടെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. പൊലീസ് സുരക്ഷ വേണമെന്നും സത്യന്‍ ആവശ്യപ്പെട്ടു. വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നേരത്തെ സത്യന്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ പരാതി അടിസ്ഥാന രഹിതമാണെന്നും പൊലീസ് അന്വേഷണം നടക്കട്ടെയെന്നും അനില്‍ അക്കരെ എംഎല്‍എ പ്രതികരിച്ചു.