തൃശൂർ:ഏഴ് മണിക്ക് മുൻപ് മന്ത്രി എ.സി മൊയ്‌തീൻ വോട്ട് രേഖപ്പെടുത്തിയിൽ പ്രതിഷേധവുമായി അനിൽ അക്കര എം.എൽ.എ. തൃശൂരിൽ ഏഴ് മണിക്ക് മുൻപ് മന്ത്രി എ.സി മൊയ്‌തീൻ വോട്ട് രേഖപ്പെടുത്തിയതിലാണ് പ്രതിഷേധവുമായി അനിൽ അക്കര എം.എൽ.എ രംഗത്തെത്തിയത്.
മന്ത്രി എ.സി മൊയ്‌തീൻ വോട്ട് രേഖപ്പെടുത്തിയിൽ ചട്ടലംഘനമാരോപിച്ച് അനിൽ അക്കര എം.എൽ.എ - അനിൽ അക്കര എം.എൽ.എ
ഒരുക്കങ്ങൾ പൂർത്തിയായ ശേഷം 6.55ഓടെ പോളിങ് ഉദ്യോഗസ്ഥർ മന്ത്രിയോട് വോട്ട് രേഖപ്പെടുത്താൻ ആവശ്യപ്പെടുകയായിരുന്നു. ഈ സമയത്ത് ബൂത്തിലുണ്ടായിരുന്ന പോളിങ് ഏജൻ്റുമാരോ മറ്റാരെങ്കിലുമോ ഇതിൽ എതിർപ്പറിയിച്ചില്ല.
തൃശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിങ് ബൂത്തിലാണ് മന്ത്രി എ.സി മൊയ്‌തീൻ വോട്ട് രേഖപ്പെടുത്താനെത്തിയത്. പതിവുപോലെ തെക്കുംകരയിലെ ബൂത്തിൽ ആദ്യം വോട്ട് രേഖപ്പെടുത്താൻ രാവിലെ 6.40ന് മന്ത്രി മൊയ്‌തീൻ ക്യൂവിലുണ്ടായിരുന്നു. വരിയിലെ ഒന്നാമനും മന്ത്രിയായിരുന്നു. ഒരുക്കങ്ങൾ പൂർത്തിയായ ശേഷം 6.55ഓടെ പോളിങ് ഉദ്യോഗസ്ഥർ മന്ത്രിയോട് വോട്ട് രേഖപ്പെടുത്താൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് മന്ത്രി ബൂത്തിൽ കയറി വോട്ട് രേഖപ്പെടുത്തുകയും ചെയ്‌തു.
ഈ സമയത്ത് ബൂത്തിലുണ്ടായിരുന്ന പോളിങ് ഏജൻ്റുമാരോ മറ്റാരെങ്കിലുമോ ഇതിൽ എതിർപ്പറിയിച്ചില്ല. മന്ത്രി ബൂത്ത് വിട്ട പോയ ശേഷം ഇക്കാര്യം വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കര മന്ത്രി മൊയ്‌തീനെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു.