കേരളം

kerala

ETV Bharat / state

നിയന്ത്രണം വിട്ട ട്രക്ക് സിഗ്നല്‍ കാത്തുകിടന്ന വാഹനങ്ങളില്‍ വന്നിടിച്ചു, ഒരു കാര്‍ പൂര്‍ണമായി തകര്‍ന്നു - കെഎസ്ആര്‍ടിസി

തൃശൂര്‍ ആമ്പല്ലൂര്‍ സിഗ്നല്‍ ജങ്‌ഷനില്‍ സിഗ്നല്‍ കാത്ത് കിടന്ന വാഹനങ്ങളിലേക്കാണ് ട്രക്ക് വന്നിടിച്ചത്

Amballur signal junction accident  തൃശൂര്‍ ആമ്പല്ലൂര്‍  truck accident in thrissur  Amballur accidant  തൃശൂര്‍  കെഎസ്ആര്‍ടിസി  ആമ്പല്ലൂര്‍ സിഗ്നല്‍ ജങ്‌ഷന്‍
നിയന്ത്രണം വിട്ട ട്രക്ക് സിഗ്നല്‍ കാത്തുകിടന്ന വാഹനങ്ങളില്‍ വന്നിടിച്ചു, ഒരു കാര്‍ പൂര്‍ണമായി തകര്‍ന്നു

By

Published : Aug 11, 2022, 9:44 AM IST

Updated : Aug 11, 2022, 12:04 PM IST

തൃശൂര്‍: ആമ്പല്ലൂര്‍ സിഗ്നല്‍ ജങ്‌ഷനില്‍ നിയന്ത്രണം വിട്ട ട്രക്ക് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചു. സിഗ്നല്‍ കാത്തുകിടന്ന കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പടെ ആറോളം വാഹനങ്ങളിലേക്കാണ് ട്രക്ക് ഇടിച്ചുകയറിയത്. ഇന്ന് (11-08-2022) പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

ആമ്പല്ലൂര്‍ സിഗ്നല്‍ ജങ്‌ഷനില്‍ വാഹനാപകടം

തൃശൂര്‍ ഭാഗത്തേക്ക് പോകാനായി സിഗ്നലില്‍ കാത്തുകിടന്ന വാഹനങ്ങള്‍ക്ക് പിന്നിലാണ് ട്രക്ക് വന്നിടിച്ചത്‌. ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ ഒരുകാര്‍ പൂര്‍ണമായി തകര്‍ന്നു.

തകര്‍ന്ന കാറിലുണ്ടായിരുന്ന യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും ഗുരുതര പരിക്കുകളില്ല.

Last Updated : Aug 11, 2022, 12:04 PM IST

ABOUT THE AUTHOR

...view details