തൃശൂർ:കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ പാലിയേക്കര ടോൾ പിരിവ് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് പ്രതിഷേധം. അരമണിക്കൂറോളം ടോൾ ബൂത്തുകൾ തുറന്ന് വാഹനങ്ങൾ കടത്തിവിട്ടായിരുന്നു പ്രതിഷേധം. എഐവൈഎഫ് പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്.
പാലിയേക്കര ടോള്‍ ബൂത്തില്‍ വാഹനങ്ങൾ കടത്തിവിട്ട് എഐവൈഎഫ് പ്രതിഷേധം - വാഹനങ്ങൾ കടത്തിവിട്ട് എഐവൈഎഫ് പ്രതിഷേധം
കൊവിഡ് 19 ജാഗ്രത നിർദേശം നിലനിൽക്കുന്ന സാഹചര്യത്തിൽ ടോൾ പ്ലാസയിലെ ഗതാഗതക്കുരുക്ക് രോഗവ്യാപനത്തിന് കാരണമാകുമെന്ന് എഐവൈഎഫ് ആരോപിച്ചു.
ക്യാഷ് ട്രാക്കുകൾ ഉൾപ്പടെയുള്ള എല്ലാ ബൂത്തുകളും അരമണിക്കൂറിലേറെ പ്രവർത്തകർ തുറന്നിട്ടു. കൊവിഡ് 19 ജാഗ്രത നിർദേശം നിലനിൽക്കുന്ന സാഹചര്യത്തിൽ ടോൾ പ്ലാസയിലെ ഗതാഗതക്കുരുക്ക് രോഗവ്യാപനത്തിന് കാരണമാകുമെന്ന് എഐവൈഎഫ് ആരോപിച്ചു. സംഭവത്തെത്തുടർന്ന് പുതുക്കാട് പൊലീസ് സ്ഥലത്തെത്തി.
ഇതര സംസ്ഥാന വാഹനങ്ങൾ ഉൾപ്പടെ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ടോൾ പ്ലാസയിൽ വേണ്ടത്ര മുൻകരുതൽ ഇല്ലാതെയാണ് പിരിവ് നടത്തുന്നത്. ഈ സാഹചര്യത്തിൽ ദേശീയപാതയിലെ ടോൾ പിരിവുകൾ എത്രയും വേഗം നിർത്തിവെക്കാൻ സർക്കാർ ഇടപ്പെടണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് ജില്ലാ കമ്മിറ്റി മന്ത്രി ജി.സുധാകരന് പരാതി നൽകി.