കേരളത്തിന്‍റെകായിക അടയാളമായി മാറാനൊരുങ്ങിലാലൂർ .ഫുട്‌ബോൾ താരം ഐ.എം വിജയന്‍റെ പേരിലുള്ള സ്പോർട്സ് കോംപ്ലക്സിന്‍റെ നിർമ്മാണോദ്ഘാടനം കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജൻ നിർവ്വഹിച്ചു. മാലിന്യ പ്ലാന്‍റിന്‍റെ പ്രവർത്തനത്തെ തുടർന്ന്മുപ്പതു വർഷത്തോളം നീണ്ട സമരത്തിന് വേദിയായലാലൂരിൽ,മാലിന്യം നിക്ഷേപിച്ചിരുന്ന ട്രഞ്ചിങ് ഗ്രൗണ്ടിലെ14 ഏക്കർ സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോട് കൂടിയ സ്പോർട്സ് കോംപ്ലക്‌സ് പണികഴിപ്പിക്കുന്നത്.
മാലിന്യ കൂമ്പാരമല്ല , ലാലൂർ ഇനി കേരളത്തിന്‍റെ കായിക അടയാളം - സ്പോർട്സ് കോംപ്ലക്സ്
ഒരിക്കൽ മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്ന ലാലൂർ ട്രഞ്ചിങ് ഗ്രൗണ്ടിൽ ഇനി കായിക കേന്ദ്രമുയരും. കേരളത്തിന് നഷ്ട്ടപ്പെട്ട കായിക സംസ്കാരം തിരിച്ചു പിടിക്കുന്നതിനായാണ് ഈ സർക്കാർ പദ്ധതിയിടുന്നതെന്ന് സ്പോർട്സ് കോംപ്ലക്സിന്‍റെ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ച് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു.
സ്പോർട്സ് കോംപ്ലക്സിന്‍റെ നിർമ്മാണോദ്ഘാടനം
കേരളത്തിന് നഷ്ട്ടപ്പെട്ട കായിക സംസ്കാരം തിരിച്ചു പിടിക്കു ന്നതിനായാണ് ഈ സർക്കാർ പദ്ധതിയിടുന്നതെന്ന് ഇ പി ജയരാജൻ പറഞ്ഞു