കേരളം

kerala

ETV Bharat / state

കുടുംബപ്രശ്നങ്ങള്‍ കോടതിക്ക് പുറത്ത് പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് ജസ്റ്റിസ് എഎം ഷഫീഖ് - കോടതിയ്ക്ക് പുറത്ത് ഒത്ത് തീര്‍പ്പുകള്‍ക്ക്

കോടതികളുടെ വികസനത്തിനായി ജുഡിഷ്യറി മാത്രമായി മിനിസ്റ്ററി സംവിധാനം വേണം

കേസുകളുടെ ബാഹുല്യും കുറയ്ക്കാൻ കോടതിയ്ക്ക് പുറത്ത് ഒത്ത് തീര്‍പ്പുകള്‍ക്ക് അഭിഭാഷകര്‍ മുന്‍കൈ എടുക്കണം ; ജസ്റ്റിസ് എ എം ഷഫീക്ക്

By

Published : Sep 28, 2019, 3:53 PM IST

Updated : Sep 28, 2019, 4:47 PM IST

തൃശൂർ:കോടതികളില്‍ ദിനം തോറും കേസുകള്‍ വര്‍ധിച്ച് വരുകയാണെന്നും ഇത് സുപ്രധാന കേസുകളില്‍ കാലതാമസം വരുത്തുന്നുണ്ടെന്നും കേരള ഹൈക്കോടതി ജസ്റ്റിസ് എ എം ഷഫീഖ്. ബിസിനസ് തര്‍ക്കങ്ങള്‍, കുടുംബപ്രശ്‌നങ്ങള്‍ തുടങ്ങിയ പറഞ്ഞ് തീര്‍ക്കാവുന്ന കേസുകള്‍ കോടതിക്ക് പുറത്ത് അഭിഭാഷകര്‍ മുന്‍കൈ എടുത്ത് അവസാനിപ്പിക്കാന്‍ ശ്രമിക്കണമെന്നും ഹൈക്കോടതി ജസ്റ്റിസ് എ എം ഷഫീഖ് വ്യക്തമാക്കി. ഇരിങ്ങാലക്കുട ബാര്‍ അസോസിയേഷന്‍ ഹാളിന് അഡ്വ. സി ആര്‍ സി മേനോന്‍റെ പേര് നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബപ്രശ്നങ്ങള്‍ കോടതിക്ക് പുറത്ത് പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് ജസ്റ്റിസ് എഎം ഷഫീഖ്
Last Updated : Sep 28, 2019, 4:47 PM IST

ABOUT THE AUTHOR

...view details