തൃശൂർ: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ മൊഴി മാറ്റി പറയാൻ സമ്മർദമെന്ന് സാക്ഷി. കേസിലെ സാക്ഷികളിലൊരാളായ തൃശൂർ ചുവന്നമണ്ണ് സ്വദേശി ജെൻസണാണ് തനിക്ക് സമ്മർദ്ദമുണ്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞത്.
ദിലീപിനെതിരായ മൊഴി മാറ്റി പറയാൻ സമ്മർദമെന്ന് സാക്ഷി - thrissur
ജെൻസൺ ഇതുമായി ബന്ധപ്പെട്ട് പീച്ചി പൊലീസിൽ പരാതി നൽകിയിരുന്നു.
നടിയെ ആക്രമിച്ച കേസ്;ദിലീപിനെതിരായ മൊഴി മാറ്റി പറയാൻ സമ്മർദ്ദമെന്ന് സാക്ഷി
കേസിൽ ദിലീപിനെതിരായ മൊഴി മാറ്റിയാൽ 25 ലക്ഷം രൂപയും അഞ്ച് സെന്‍റ് ഭൂമിയും നൽകാമെന്ന് പ്രതിഭാഗം പറഞ്ഞതായും ജെൻസൺ മാധ്യമങ്ങളോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇയാൾ തിങ്കളാഴ്‌ച തൃശൂർ പീച്ചി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ഒരു കാരണവശാലും മൊഴി മാറ്റുകയില്ലെന്ന് ജെൻസൺ വ്യക്തമാക്കുകയും ചെയ്തു.
Last Updated : Nov 24, 2020, 12:12 PM IST