കേരളം

kerala

By

Published : Mar 28, 2020, 8:07 AM IST

ETV Bharat / state

തൃശൂരിൽ ആശങ്ക വേണ്ടെന്ന് മന്ത്രി എ സി മൊയ്‌തീൻ

നിരുത്തരവാദപരമായി പെരുമാറുന്ന തൊഴിലുടമകൾക്കെതിരെ കർശന നിയമനടപടി. ലേബർ ക്യാമ്പുകളിൽ പരിശോധന നടത്തും

മന്ത്രി എ സി മൊയ്‌തീൻ  ആശങ്ക  ഇതരസംസ്ഥാന തൊഴിലാളികൾ  വാർത്താസമ്മേളനം  സമൂഹ അടുക്കള  അമിത വില  MOIDEEN ON MIGRANT WORKERS ISSUE
തൃശൂര്‍ ജില്ലയിൽ ആശങ്കയ്ക്ക് വകയില്ലെന്ന് മന്ത്രി എ സി മൊയ്‌തീൻ

തൃശൂര്‍:തൃശൂര്‍ ജില്ലയിൽ ആശങ്ക വേണ്ടെന്നും ഇതരസംസ്ഥാന തൊഴിലാളികൾ കഴിയുന്ന ലേബർ ക്യാമ്പുകളിൽ പരിശോധന നടത്തുമെന്നും മന്ത്രി എ സി മൊയ്‌തീൻ. നിരുത്തരവാദപരമായി പെരുമാറുന്ന തൊഴിലുടമകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തൊഴിലുടമകളുടെ സഹകരണത്തോടെ ലേബർ ക്യാമ്പുകൾ ശുചിയാക്കുകയും തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പു വരുത്താനാളള നടപടികൾ സ്വീകരിക്കുകയും ചെയ്യും. തൃശൂര്‍ ജില്ലയിലെ മുഴുവൻ സമൂഹ അടുക്കളുകളും പ്രവർത്തനക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.

ഇതുവരെ 52 സമൂഹ അടുക്കളകൾ പ്രവർത്തിച്ചു തുടങ്ങി. തൃശൂർ കോർപ്പറേഷനിൽ അലഞ്ഞു തിരിയുന്ന 500ലേറെ പേരെ വിവിധ കേന്ദ്രങ്ങളിൽ പാർപ്പിച്ചിട്ടുണ്ട്. അവർക്കുളള ഭക്ഷണ വിതരണവും ആരോഗ്യപരിപാലനവും കാര്യക്ഷമമായി നടക്കുന്നുണ്ട്. സമൂഹഅടുക്കളയുടെ സംഘാടനം ഉൾപ്പെടെയുളള കാര്യങ്ങൾ എംഎൽഐമാരുടെ നേതൃത്വത്തിൽ പഞ്ചായത്ത്തല സ്റ്റിയറിങ് കമ്മിറ്റി ചർച്ച ചെയ്‌ത് തീരുമാനിക്കും. നിത്യോപയോഗ സാധനങ്ങൾക്ക് അമിത വില ഈടാക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

തൃശൂര്‍ ജില്ലയിൽ ആശങ്കയ്ക്ക് വകയില്ലെന്ന് മന്ത്രി എ സി മൊയ്‌തീൻ

ABOUT THE AUTHOR

...view details