കേരളം

kerala

ETV Bharat / state

വസ്തുതാവിരുദ്ധ പ്രതികരണം നടത്തിയ എ.സി മൊയ്തീന്‍ രാജിവെക്കണം: ബി.ജെ.പി - മന്ത്രി എസി മൊയ്തീൻ രാജിവെക്കണം

മന്ത്രി നടത്തിയ പ്രതികരണം വസ്തുതാവിരുദ്ധമാണ്. കൊലപാതകത്തിൽ പ്രതിയായ നന്ദൻ സംഘപരിവാർ പ്രവർത്തകൻ അല്ലെന്നും മറിച്ച് സിപിഎം പ്രവർത്തകൻ ആണെന്നും ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ് ആരോപിച്ചു.

AC Modeen resign  AC Modi should resign BJP  സിപിഎം പ്രവർത്തകന്‍റെ കൊലപാതകം  ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ്  മന്ത്രി എസി മൊയ്തീൻ രാജിവെക്കണം  കൊലപാതക രാഷ്ട്രീയം
വസ്തുതാവിരുദ്ധ പ്രതികരണം നടത്തിയ എ.സി മൊയ്തീന്‍ രാജിവെക്കണം: ബി.ജെ.പി

By

Published : Oct 7, 2020, 4:31 AM IST

തൃശ്ശൂര്‍: സിപിഎം പ്രവർത്തകൻ സനൂപ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വസ്തുതാവിരുദ്ധമായ പ്രതികരണം നടത്തിയ മന്ത്രി എസി മൊയ്തീൻ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ്. കൊലപാതകത്തിൽ പ്രതിയായ നന്ദൻ സംഘപരിവാർ പ്രവർത്തകൻ അല്ലെന്നും മറിച്ച് സിപിഎം പ്രവർത്തകൻ ആണെന്നും നാഗേഷ് ആരോപിച്ചു.

വസ്തുതാവിരുദ്ധ പ്രതികരണം നടത്തിയ എ.സി മൊയ്തീന്‍ രാജിവെക്കണം: ബി.ജെ.പി

കൊലപാതകത്തിനുശേഷം, മന്ത്രി എസി മൊയ്തീൻ നടത്തിയ ആദ്യ പ്രതികരണത്തിൽ ഇത് രാഷ്ട്രീയ കൊലപാതകം അല്ല എന്നായിരുന്നു പറഞ്ഞത്. എന്നാൽ പിന്നീട് ഇത് ഒരു രാഷ്ട്രീയ കൊലപാതകമാണെന്നും, ഇതിൽ പ്രധാന പ്രതിയായ നന്ദൻ സംഘപരിവാർ പ്രവർത്തകനാണെന്ന് മന്ത്രി പറഞ്ഞു. മന്ത്രി മനപൂർവ്വം വർഗീയ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും നാഗേഷ് കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details