തൃശ്ശൂര്‍: എ.പി അബ്ദുള്ളകുട്ടിയോട് തനിക്ക് വ്യക്തിപരമായ വിരോധമില്ലെന്ന് വി എം സുധീരൻ. വിയോജിപ്പ് നിലപാടുകളില്‍ മാത്രമാണുള്ളത്. കേരളത്തിലെ രാഷ്ട്രീയ സമൂഹത്തിന് തീരാകളങ്കമാണ് അബ്ദുള്ളകുട്ടി. മോദിയെ പ്രശംസിച്ചുള്ള പ്രസ്താവന അദ്ദേഹം എങ്ങോട്ടാണ് പോകുന്നതെന്നതിന്‍റെ സംശയാതീതമായ സൂചനയാണ്. അദ്ദേഹത്തിന്‍റെ അഭിപ്രായം സംശയാതീതമാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം ആവശ്യമില്ല. ഉമ്മന്‍ചാണ്ടി മന്ത്രിസഭക്കെതിരെ താന്‍ പ്രവര്‍ത്തിച്ചെന്ന് അബ്ദുള്ളകുട്ടി കുറ്റപ്പെടുത്തിയത് വിഷയം വഴിതിരിച്ച് വിടാനാണ്. തന്നെ കുറിച്ച് വ്യക്തിപരമായി പറഞ്ഞത് പാര്‍ട്ടി വിടുന്നവരുടെ ജല്പനങ്ങളാണ്. ഇത്തരക്കാരെ വച്ചു പൊറുപ്പിക്കരുത്. ഇക്കാര്യത്തിൽ പെട്ടെന്ന് നടപടിയെടുക്കണമെന്നും വി എം സുധീരൻ ആവശ്യപ്പെട്ടു.
അബ്ദുള്ളകുട്ടി രാഷ്ട്രീയ സമൂഹത്തിന് തീരാ കളങ്കമെന്ന് വി എം സുധീരൻ - CPM
അബ്ദുള്ളകുട്ടിയോട് തനിക്ക് വ്യക്തിപരമായ വിരോധമില്ലെന്നും വിയോജിപ്പ് നിലപാടുകളില്‍ മാത്രമാണുള്ളതെന്നും വി എം സുധീരൻ
സിപിഎമ്മില്‍ ഇരിക്കുമ്പോള്‍ മോദിയെ സ്തുതിച്ചതിനാണ് പുറത്തായത്. രണ്ടായിരത്തിലധികം പേര്‍ വംശീയ കലാപത്തില്‍ മരിച്ച കാലത്താണ് മോദിയെ വികസന നായകനായി അദ്ദേഹം കണ്ടത്. അതിനാണ് സിപിഎം നടപടിയെടുത്തത്. കോണ്‍ഗ്രസിലേക്ക് വന്ന് ഉടന്‍ തന്നെ സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചു. നിസ്വാര്‍ഥരായ പ്രവര്‍ത്തകര്‍ ഉള്ളപ്പോഴായിരുന്നു ഇത്തരത്തില്‍ തീരുമാനമുണ്ടായത്. താന്‍ അന്ന് അതിനെ എതിര്‍ത്തിരുന്നു. മറ്റൊരു പാര്‍ട്ടിയില്‍ നിന്നും നടപടിയെടുത്ത് പുറം തള്ളപ്പെട്ട വ്യക്തിയെ സ്ഥാനാര്‍ഥിയാക്കിയത് അനൗചിത്യമാണ്. വര്‍ഗീയ പാര്‍ട്ടികള്‍ക്ക് സ്തുതിപാടുന്നവര്‍ കോണ്‍ഗ്രസില്‍ ഉണ്ടാവാന്‍ പാടില്ല, സുധീരൻ കൂട്ടിച്ചേർത്തു.