കേരളം

kerala

ETV Bharat / state

അതിരപ്പള്ളി പദ്ധതിക്കുള്ള എതിർപ്പുകളിൽ കഴമ്പുണ്ടെന്ന് പ്രൊഫ. മാധവ് ഗാഡ്‌ഗിൽ - വനപ്രദേശത്ത്

അതിരപ്പള്ളി പദ്ധതിക്കുള്ള എതിർപ്പുകളിൽ കഴമ്പുണ്ടെന്ന് പ്രൊഫ. മാധവ് ഗാഡ്‌ഗിൽ. പ്രളയ ദുരിതം ഉദ്യോഗസ്‌ഥ-രാഷ്ട്രീയ കൂട്ടുകെട്ടിന്‍റെ പ്രതിഫലനമെന്നും ഗാഡ്ഗിൽ.

പ്രൊഫ. മാധവ് ഗാഡ്‌ഗിൽ

By

Published : Mar 9, 2019, 3:00 AM IST

അതിരപ്പള്ളി പദ്ധതിക്കുള്ളഎതിർപ്പുകൾ കഴമ്പുള്ളതാണ്. വനപ്രദേശത്ത് പദ്ധതി വരുന്നത് പാരിസ്ഥിതിക ആവാസവ്യവസ്ഥയെ തകിടം മറിക്കുമെന്നും ഭൂഗർഭ ജലത്തിന്‍റെ തോത് കുറക്കുമെന്നുംപദ്ധതിക്കെതിരായ എതിർപ്പുകൾ വസ്തുതാപരമാണെന്നും പ്രൊഫസർ മാധവ് ഗാഡ്ഗിൽ പറഞ്ഞു.കെഎസ്ഇബി ഉൾപ്പടെപദ്ധതിയെഅനുകൂലിക്കുന്നവരെല്ലാം അറിവുള്ളവരാണ്. എന്നാൽ വൈദ്യുതിയുടെ അളവ് ചൂണ്ടിക്കാട്ടി രാഷ്ട്രീയ നേതൃത്വത്തെ കൂട്ടുപിടിച്ച് മുന്നോട്ടു പോകാനാണ് കെ.എസ്.ഇ. ബി ശ്രമിക്കുന്നതെന്നും പ്രൊഫസർ മാധവ് ഗാഡ്ഗിൽ പറഞ്ഞു.

രാജ്യത്തെ ഭൂരിഭാഗം ജല പദ്ധതികളെയും ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ടിലൂടെ അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നതെന്നും കൃത്യമായ പാരിസ്ഥിതിക പഠനം പോലും നടത്താതെ ജനാധിപത്യ വ്യവസ്ഥക്ക് വിരുദ്ധമായ രീതിയിലാണ് ഈ കൂട്ടുകെട്ട് മുന്നോട്ടു പോകുന്നതെന്നും മാധവ് ഗാഡ്ഗിൽ ആരോപിച്ചു.

പ്രളയദുരിതം ഈ കൂട്ടുകെട്ടിന്‍റെ പ്രതിഫലനം കൂടിയാണ്. കൃത്യമായ മുന്നറിയിപ്പുകളോ നിർദേശങ്ങളോ നൽകാതെ ഡാമുകൾ തുറന്നു വിട്ടത് പ്രളയത്തിന്‍റെ കാഠിന്യം കൂട്ടാൻ കാരണമായി.പ്ലാച്ചിമട പോലുള്ള ദുരന്തം ഭൂഗർഭ ജലം കാത്തു സൂക്ഷിക്കണമെന്നതിന്‍റെ മുന്നറിയിപ്പ് കൂടിയാണെന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞു.

ആതിരപ്പള്ളി പദ്ധതിയിലെ എതിർപ്പുകളിൽ കഴമ്പുണ്ടെന്ന് പ്രൊഫ. മാധവ് ഗാഡ്‌ഗിൽ

ABOUT THE AUTHOR

...view details