തൃശൂർ:കണ്ണൂരിലെ സമാധാന യോഗം ബഹിഷ്‌കരിച്ച യുഡിഎഫ് നിലപാട് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. യുഡിഎഫ് പ്രവർത്തകർ നിയമം കയ്യിലെടുക്കുകയാണെന്നും സമാധാനചർച്ചയിൽ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാട്ടിൽ സമാധാനം ഉണ്ടാക്കുക പരമപ്രധാനമായ ഒന്നാണ്. അതിനായുള്ള പരിശ്രമങ്ങളോട് എല്ലാവരും സഹകരിക്കണം. യുഡിഎഫ് സ്വീകരിച്ച നിലപാട് ശരിയാണോ എന്ന് പരിശോധിക്കണം. സാധാരണഗതിയിൽ ഉണ്ടാകുന്നതിനേക്കാള്‍ അപ്പുറത്തുള്ള പ്രതികരണമാണ് സംഭവിച്ചതെന്നും അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് യുഡിഎഫിന്‍റേതെന്നും അദ്ദേഹം പറഞ്ഞു. പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്‍റെ കൊലപാതകത്തിന്‍റെയും തുടര്‍ന്നുള്ള സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തിൽ ജില്ല കലക്‌ടര്‍ വിളിച്ച സമാധാനയോഗം യുഡിഎഫ് ബഹിഷ്‌കരിച്ചിരുന്നു.
കൂടുതൽ വായനയ്‌ക്ക്:കണ്ണൂരില്‍ സമാധാന യോഗം ബഹിഷ്കരിച്ച് യു.ഡി.എഫ്