തൃശൂർ: ശിവശങ്കറിന്‍റെയും ബിനീഷ് കോടിയേരിയുടെയും അറസ്റ്റുകൾ എൽഡിഎഫിനേയും സിപിഎമ്മിനെയും സംബന്ധിച്ച രാഷ്ട്രീയ വിഷയമല്ലെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. പാർട്ടി സെക്രട്ടറിയുടെ ഉത്തരവാദിത്വം സിപിഎമ്മിന് ഉണ്ട്. എന്നാൽ സെക്രട്ടറിയുടെ മകന്‍റെ ഉത്തരവാദിത്വം സിപിഎമ്മിനില്ല. ബിനീഷ് കോടിയേരി സിപിഎം പ്രവർത്തകൻ അല്ല. പ്രതിപക്ഷം അറസ്റ്റുകളുടെ ഉത്തരവാദിത്തം സിപിഎമ്മില്‍ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണെന്ന് എ വിജയരാഘവൻ ആരോപിച്ചു.
ബിനീഷിന്‍റെ അറസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട കാര്യമല്ല: എ വിജയരാഘവൻ - എൽഡിഎഫ് കൺവീനർ
പ്രതിപക്ഷം അറസ്റ്റുകളുടെ ഉത്തരവാദിത്വം സിപിഎമ്മില്‍ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണെന്ന് എ. വിജയരാഘവൻ ആരോപിച്ചു.
പാർട്ടിയെ ദുർബലപ്പെടുത്താൻ കോർപ്പറേറ്റ് ശക്തികളുടെ ഭാഗമായ മാധ്യമങ്ങളും ശ്രമിക്കുകയാണ്. ശിവശങ്കർ നിയമത്തിന് നിരക്കാത്ത നടപടികൾ ചെയ്തിട്ടുണ്ടെങ്കിൽ ശരിതെറ്റുകൾ ഏജൻസികൾ കണ്ടെത്തട്ടെ. ശിവശങ്കർ തെറ്റായ വഴിക്ക് നീങ്ങി എന്ന് തെളിവുകൾ ലഭിച്ച ഉടൻ സർക്കാർ നിലപാടെടുത്തു. ഇരുവർക്കും എതിരായ ആക്ഷേപങ്ങളുടെ ശരിയും തെറ്റും പുറത്ത് വരാനിരിക്കുന്നതേയുള്ളുവെന്ന് വിജയരാഘവൻ പറഞ്ഞു. അന്വേഷണ ഏജൻസികൾക്ക് രാഷ്ട്രീയ സ്വഭാവം ഉണ്ടെന്നും മുഖ്യമന്ത്രി വിവാദങ്ങളിൽ ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നും എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു.