തൃശ്ശൂർ: നിയന്ത്രണം വിട്ട ലോറി സ്‌കൂട്ടറിൽ ഇടിച്ച് തമിഴ്‌നാട് സ്വദേശികളായ ദമ്പതികൾ മരിച്ചു. സേലം നാമക്കൽ സ്വദേശികളായ ഇളങ്കോവൻ, കസ്‌തൂരി എന്നിവരാണ് മരിച്ചത്. ദേശീയപാത 66ൽ തൃശ്ശൂർ വലപ്പാട് കുരിശുപള്ളിയ്‌ക്ക് സമീപമാണ് അപകടം നടന്നത്. വലപ്പാട് സ്വകാര്യ അഗ്രോ ഫാമിലെ ജീവനക്കാരാണ് ഇരുവരും. ഇന്ന് പുലർച്ചെ ആറ് മണിക്കാണ് അപകടം നടന്നത്. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ലോറി സ്‌കൂട്ടറിൽ ഇടിച്ച് തമിഴ്‌നാട് സ്വദേശികളായ ദമ്പതികൾ മരിച്ചു
സേലം സ്വദേശികളായ ഇളങ്കോവൻ, ഭാര്യ കസ്‌തൂരി എന്നിവരാണ് മരിച്ചത്.
ലോറി സ്‌കൂട്ടറിൽ ഇടിച്ച് തമിഴ്‌നാട് സ്വദേശികളായ ദമ്പതികൾ മരിച്ചു
കർണാടകയിൽ നിന്ന് കൊച്ചിയിലേക്ക് ലോഡുമായി വന്ന ലോറി നിയന്ത്രണം വിട്ട് എതിരെ വന്ന സൈക്കിളിലും തുടർന്ന് ബൈക്കിലും ഇടിക്കുകയായിരുന്നു. സൈക്കിൾ യാത്രികനായ ബംഗാൾ സ്വദേശിയെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം വലപ്പാട് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.