കേരളം

kerala

ETV Bharat / state

പെരിങ്ങൽക്കുത്ത് ഡാമിന്‍റെ ഒരു സ്ലൂയസ് ഗേറ്റ് കൂടി തുറക്കും - ജലനിരപ്പ് \

ജലനിരപ്പ് ഉയർന്നതിനാൽ ജില്ലാ കളക്ടർ തിങ്കളാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഡാമിന്‍റെ ഷട്ടറുകൾ തുറന്ന് വച്ചിരിക്കുന്നതിനാൽ കൃഷ്ടി പ്രദേശത്തെ മഴക്കനുസരിച്ച് അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുകുന്നുണ്ട്

തൃശൂർ  trissur  dam  opened\  flow  water level  haeavy rail red alert  ജലനിരപ്പ് \  പെരിങ്ങൽക്കുത്ത് ഡാം
പെരിങ്ങൽക്കുത്ത് ഡാമിന്‍റെ ഒരു സ്ലൂയസ് ഗേറ്റ് കൂടി തുറക്കും

By

Published : Jul 9, 2020, 3:25 AM IST

തൃശൂർ: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാം തുറന്നു. കനത്ത മഴയെ തുടർന്ന് നീരൊഴുക്ക് ശക്തമായതോടെ പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് 419.41 മീറ്റർ ആയി ഉയർന്ന സാഹചര്യത്തിലാണ് ഡാം തുറന്നത്. ഏഴ് സ്ലൂയസ്സുകളാണ് ചൊവ്വാഴ്ച തുറന്നത്. ബുധനാഴ്ച ഒരു സ്ളൂയിസ് ഗേറ്റ് കൂടി തുറക്കുന്നതോടെ 200 ക്യുമക്‌സ് വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുകും.

ജലനിരപ്പ് ഉയർന്നതിനാൽ ജില്ലാ കളക്ടർ തിങ്കളാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഡാമിന്‍റെ ഷട്ടറുകൾ തുറന്ന് വച്ചിരിക്കുന്നതിനാൽ വൃഷ്ടി പ്രദേശത്തെ മഴക്കനുസരിച്ച് അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുകുന്നുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം ജലനിരപ്പ് 419.71 ആയി ഉയർന്നതിന്‍റെ പശ്ചാത്തലത്തിൽ ബുധനാഴ്ച രാവിലെ 7.30ന് ഒരു സ്ളൂയിസ് ഗേറ്റ് കൂടി തുറക്കുന്നതോടെ 200 ക്യുമക്‌സ് വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുകും.

പെരിങ്ങൽക്കുത്ത് ഡാമിന്‍റെ ഒരു സ്ലൂയസ് ഗേറ്റ് കൂടി തുറക്കും

മൂന്ന് അടി വരെ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരും. ഇതുമൂലം ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ കളക്ടർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ചാലക്കുടിപ്പുഴയിൽ പൊതുജനങ്ങൾ ഇറങ്ങുന്നതിനും, കുളിക്കുന്നതിനും, വസ്ത്രങ്ങൾ അലക്കുന്നതിനും, ഫോട്ടോ എടുക്കുന്നതിനും ജില്ലാ കളക്ടർ നിയന്ത്രണമേർപ്പെടുത്തി.

പുഴയിൽ മത്സ്യബന്ധനത്തിനും കർശന നിയന്ത്രണം ഉണ്ടാകും. പുഴയുടെ തീരത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പൂർണ നിയന്ത്രണം ഏർപ്പെടുത്തി. പുഴയിലെ ജലനിരപ്പ് ഉയർന്നത് സംബന്ധിച്ച പൊതു ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ ചാലക്കുടി നഗരസഭാ സെക്രട്ടറിക്കും,ആതിരപ്പള്ളി,പരിയാരം,മേലൂർ,കാടുകുറ്റി,കൊരട്ടി പഞ്ചായത്ത് സെക്രട്ടറിമാർക്കും നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡമനുസരിച്ച് ദുരിതാശ്വാസക്യാമ്പുകൾ ഒരുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ ചാലക്കുടി,മുകുന്ദപുരം കൊടുങ്ങല്ലൂർ തഹസിൽദാർമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്കും നിർദേശം നൽകി.

ABOUT THE AUTHOR

...view details