കേരളം

kerala

ETV Bharat / state

തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ പോസ്‌റ്റ്‌ ഓഫിസ് ജീവനക്കാരി മരിച്ചു - dog

തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച സ്‌ത്രീയ്ക്ക് കുത്തിവയ്പ്പുകളെല്ലാം എടുത്തിരുന്നു

Post office employee died  തെരുവ് നായയുടെ കടിയേറ്റു  A post office worker died after being bitten by a stray dog  dog  dog attack
പോസ്‌റ്റ്‌ ഓഫിസ് ജീവനക്കാരി മരിച്ചു

By

Published : Jul 18, 2022, 11:04 PM IST

തൃശ്ശൂര്‍: തെരുവ് നായയുടെ കടിയേറ്റ് പോസ്റ്റ് ഓഫിസ് താത്കാലിക ജീവനക്കാരി മരിച്ചു. കണ്ടാണശേരി കല്ലുത്തി പാറ തൈവളപ്പിൽ ഷീലയാണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് ഷീലക്ക് തെരുവ് നായയുടെ കടിയേറ്റത്.

തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് പ്രാഥമിക കുത്തി വയ്പ്പും കുന്നംകുളം താലൂക്ക് ആശുപത്രിയിൽ നിന്ന് രണ്ടാമത്തെ കുത്തിവയ്പ്പുമെടുത്തിരുന്നു. നായ കടിച്ച് മുറിവേറ്റ ഷീല മുറിവില്‍ വീണ്ടും മരുന്ന് വയ്ക്കുന്നതിനായി തിങ്കളാഴ്‌ച താലൂക്ക് ആശുപത്രിയിലെത്തിയിരുന്നു. തിരിച്ച് വേലൂരിലെ സഹോദരിയുടെ വീട്ടിലെത്തിയ ഷീല ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ ഛര്‍ദിക്കുകയും കുഴഞ്ഞ് വീഴുകയായിരുന്നു.

ഉടന്‍ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മേര്‍ച്ചറിയിലേക്ക് മാറ്റി. മരണകാരണം പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂ. ഷീലക്കൊപ്പം മറ്റു പലർക്കും തെരുവ് നായയുടെ കടിയേറ്റിരുന്നു. എന്നാല്‍ അവർക്ക് ഒന്നും പ്രശ്‌നമില്ലെന്നും കണ്ടാണശേരി വൈസ് പ്രസിഡന്‍റ് പറഞ്ഞു.

also read:മഞ്ചേരിയില്‍ തെരുവ് നായയുടെ കടിയേറ്റ് ആറ് പേർക്ക് പരിക്ക്

ABOUT THE AUTHOR

...view details