കിണറ്റില്‍ വീണ ഹോട്ടല്‍ ജീവനക്കാരിയെ രക്ഷപ്പെടുത്തി - kerala news updates
ഹോട്ടലിനകത്തുള്ള സ്ലാബ് ഇടിഞ്ഞതോടെ യുവതി കിണറ്റിലേക്ക് വീഴുകയായിരുന്നു
തൃശൂര്‍: അരണാട്ടുകരയില്‍ കിണറ്റില്‍ വീണ ഹോട്ടല്‍ ജീവനക്കാരിയെ രക്ഷപ്പെടുത്തി ഫയര്‍ ഫോഴ്‌ശ് ഉദ്യോഗസ്ഥര്‍. തോപ്പിൻമൂല ജംഗ്ഷനിലെ വനിത ഹോട്ടല്‍ ജീവനക്കാരി ഉഷയാണ് കിണറ്റില്‍ വീണത്. ഇന്ന് (ഒക്‌ടോബര്‍27) ഉച്ചയോടെയാണ് സംഭവം. ഹോട്ടലിനകത്തുണ്ടായിരുന്ന സ്ലാബ് ഇടിഞ്ഞ് കിണറ്റിലേക്ക് വീഴുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സെത്തി ഉഷയെ കരയ്ക്ക് കയറ്റി. നിസാര പരിക്കുകളേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോട്ടലിനുള്ളില്‍ കിണറുള്ള വിവരം ജീവനക്കാര്‍ക്ക് അറിയില്ലായിരുന്നെന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫിസർ സുരേഷ് കുമാർ സീനിയർ ഫയർ & റെസ്ക്യൂ ഓഫിസർ ജോതികുമാർ, ഉദ്യോഗസ്ഥരായ അനന്ത കൃഷ്‌ണൻ, കൃഷ്‌ണ പ്രസാദ്, രാകേഷ്, ജിമോദ്, ഷാജൻ, ഹോം ഗാർഡ് ശിവ ദാസൻ തുടങ്ങിയവരാണ് രക്ഷപ്രവര്‍ത്തിനെത്തിയത്.