തൃശൂര്‍:തൃശൂർ പുത്തൂരില്‍ ബൈക്കിൽ കടത്തിയ 10 ലിറ്റർ ചാരായവുമായി രണ്ട് പേർ പിടിയില്‍. തൃക്കൂർ സ്വദേശി ചന്ദ്രൻ, കല്ലൂർ സ്വദേശി അഖിൽ എന്നിവരെയാണ് തൃശ്ശൂർ റേഞ്ച് എക്സൈസ് സംഘം പിടികൂടിയത്. തൃശ്ശൂർ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ റേഞ്ച് ഇൻസ്‌പെക്ടർ നടത്തിയ വാഹന പരിശോധനയിലാണ് ചാരായം പിടികൂടിയത്.
ബൈക്കിൽ കടത്തിയ 10 ലിറ്റർ ചാരായം പിടികൂടി - ബൈക്കിൽ കടത്തുകയായിരുന്ന 10 ലിറ്റർ ചാരായം പിടികൂടി
ഒരു ലിറ്റർ ചാരായത്തിനു 600 രൂപ മുതൽ 800 രൂപ വരെയാണ് വില ഈടാക്കുന്നത്.
ബൈക്കിൽ കടത്തുകയായിരുന്ന 10 ലിറ്റർ ചാരായം പിടികൂടി
ഒരു ലിറ്റർ ചാരായത്തിനു 600 രൂപ മുതൽ 800 രൂപ വരെയാണ് വില ഈടാക്കുന്നതെന്ന് എക്സൈസ് സംഘം പറഞ്ഞു. പ്രിവന്‍റീവ് ഓഫീസർ ശിവശങ്കരൻ, സജീവ്, സതീഷ് കുമാർ സിവിൽ എക്‌സൈസ് ഓഫീസർമാരായ കൃഷ്ണപ്രസാദ്, ടി.ആർ സുനിൽ, ഷാജു, സനീഷ് കുമാർ, ജെയ്‌സണ്‍, നിമിൻ എന്നിവരാണ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.