തൃശ്ശൂര്‍: ജില്ലയില്‍ ഇന്ന് 647 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 734 പേര് രോഗമുക്തി നേടി. ജില്ലയില്‍ 6307 പേരാണ് കൊവിഡ് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 97 പേരും മറ്റു ജില്ലകളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതുവരെ 61,014 പേർക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥീരികരിച്ചത്. ഇതിൽ 54,250 പേർ രോഗമുക്തി നേടി.
തൃശൂരിൽ 647 പേർക്ക് കൂടി കൊവിഡ്
പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 624 പേർക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധിതരായത്.
തൃശൂരിൽ 647 പേർക്ക് കൂടി കൊവിഡ്
ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 624 പേർക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 11 പേര്‍ക്കും രോഗ ഉറവിടം അറിയാത്ത ഏഴ് പേര്‍ക്കും രോഗബാധ ഉണ്ടായി.