കേരളം

kerala

ETV Bharat / state

തൃശൂരില്‍ ആറ്‌ പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - latest covid 19

ഇതുവരെ ജില്ലയിൽ ആകെ 170 കൊവിഡ് 19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്

തൃശൂരില്‍ ആറ്‌ പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു  latest covid 19  latest thrissu
തൃശൂരില്‍ ആറ്‌ പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Jun 9, 2020, 7:23 PM IST

തൃശൂർ: ജില്ലയിൽ ഇന്ന് ആറ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വാടാനപ്പളളിയിലെ ഡെന്‍റല്‍ സർജൻ (28), നേരത്തെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകയുടെ ഭർത്താവായ ഊരകം സ്വദേശി (54), ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ കൊവിഡ് സ്ഥിരീകരിച്ച ചാലക്കുടി സ്വദേശിയുടെ സമ്പർക്കപട്ടികയിലുളള സ്ത്രീ (60), ജൂൺ അഞ്ചിന് ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ഗുരുവായൂർ സ്വദേശിനികളായ രണ്ടു പേർ (46), മെയ് 27 ന് അബുദാബിയിൽ നിന്ന് തിരിച്ചെത്തിയ പുന്നയൂർകുളം സ്വദേശി (30) എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂർ ഗവണ്‍മെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്ന് പേര്‍ രോഗമുക്തരായി. ജില്ലയിൽ കൊവിഡ് 19 രോഗം സ്ഥിരീകരിച്ച 134 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ ഒമ്പത് പേർ മറ്റ്‌ ജില്ലകളിൽ രോഗം സ്ഥിരീകരിച്ച്‌ ആശുപത്രിയിൽ കഴിയുന്നുണ്ട്. ഇതുവരെ ജില്ലയില്‍ ആകെ 170 കൊവിഡ് 19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 13,143 പേരും ആശുപത്രികളിൽ 150 പേരും ഉൾപ്പെടെ ആകെ 13293 പേരാണ് നിരീക്ഷണത്തിലുളളത്.

For All Latest Updates

ABOUT THE AUTHOR

...view details