തൃശ്ശൂർ: വിശാഖപട്ടണത്ത് നിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. അരക്കോടിയിലധികം വിലവരുന്ന 56 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവുമായി എറണാകുളത്തേക്ക് പോകുകയായിരുന്ന വാഹനം കൊടകര മേൽപ്പാലത്തിർ വച്ചാണ് പിടികൂടിയത്.
56 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ - കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
എറണാകുളത്തെ ചെറുകിട കച്ചവടക്കാർക്ക് നേരിട്ടെത്തിക്കുന്നതിന് കടത്തിയ കഞ്ചാവാണ് കൊടകര മേൽപ്പാലത്തിർ വച്ച് പിടികൂടിയത്
56 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
സംഭവത്തിൽ വെള്ളിക്കുളങ്ങര സ്വദേശികളായ ദീപക് (24), അനന്തു (23) എന്നിവരാണ് പിടിയിലായത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തുന്ന 'ഡാർക്ക് നൈറ്റ് ഹണ്ടിങ്' എന്ന പ്രത്യേക വാഹന പരിശോധനക്കിടെയാണ് കാർ പിടികൂടിയത്. കൊവിഡ് പരിശോധനക്കുശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.