തൃശൂര്‍: ജില്ലയില്‍ ഇന്ന് 476 പേര്‍ക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 270 പേര്‍ രോഗമുക്തരായി. ജില്ലയില്‍ 6617 പേരാണ് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. തൃശൂർ സ്വദേശികളായ 93 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ജില്ലയില്‍ ഇതുവരെ 62,554 പേർക്കാണ് കൊവിഡ് സ്ഥീരികരിച്ചത്. ഇതിൽ 55,487 പേർ രോഗമുക്തരായി.
തൃശൂരിൽ 476 പേര്‍ക്ക് കൂടി കൊവിഡ്; 270 പേര്‍ രോഗമുക്തരായി - thrissur covid updates
ജില്ലയിൽ 6617 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്

തൃശൂരിൽ 476 പേര്‍ക്ക് കൂടി കൊവിഡ്; 270 പേര്‍ രോഗമുക്തരായി
ജില്ലയില്‍ ഇന്ന് സമ്പര്‍ക്കം വഴി 461 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതില്‍ അഞ്ച് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കൂടാതെ നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ആറ് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.