തൃക്കൂരിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് 200 ലിറ്റർ വാഷ് പിടികൂടി - seized
പ്ലാസ്റ്റിക് ബാരലുകളിൽ സൂക്ഷിച്ചിരുന്ന വാഷ് എക്‌സൈസ് സംഘം നശിപ്പിച്ചു
തൃക്കൂരിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് 200 ലിറ്റർ വാഷ് പിടികൂടി
തൃശൂർ : തൃക്കൂർ പാലക്കപ്പറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് 200 ലിറ്റർ വാഷ് ഇരിങ്ങാലക്കുട എക്‌സൈസ് സംഘം പിടികൂടി. പ്ലാസ്റ്റിക് ബാരലുകളിൽ സൂക്ഷിച്ചിരുന്ന വാഷ് എക്‌സൈസ് സംഘം നശിപ്പിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എംആർ മനോജിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. പ്രിവന്‍റീവ് ഓഫീസർ വിന്നി സിമേതി, ഷിജു വർഗീസ്, വത്സൻ, ഫാബിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി എക്‌സൈസ് സംഘം പറഞ്ഞു.