തൃശൂര്‍:നെല്ലങ്കരയിൽ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 1800 ലിറ്റർ സ്‌പിരിറ്റ് എക്സൈസ് ഇന്‍റലിജൻസ് പിടികൂടി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലില്‍ 45 കന്നാസുകളിലായി സൂക്ഷിച്ച സ്‌പിരിറ്റാണ് കണ്ടെത്തിയത്. സംഭവത്തിൽ കോഴിക്കോട് സ്വദേശി ഷൈജുവിനെ അറസ്റ്റ് ചെയ്‌തു.
തൃശൂരില്‍ 1800 ലിറ്റര്‍ സ്‌പിരിറ്റ് പിടികൂടി - spirit captured news
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഇന്‍റലിജന്‍സ് നെല്ലങ്കരയില്‍ നടത്തിയ തിരച്ചിലില്‍ 45 കന്നാസുകളിലായി സൂക്ഷിച്ച സ്‌പിരിറ്റാണ് കണ്ടെത്തിയത്
കുടുംബമായി താമസിക്കാനെന്ന വ്യാജേന നെല്ലങ്കരയിൽ മൂന്ന് നില വീട് വാടകക്കെടുത്ത ശേഷം കന്നാസുകളിലും, കണ്ടയ്‌നറുകളിലുമായി സ്‌പിരിറ്റ് സജീകരിച്ചാണ് ഇടപാട് നടത്തിയത്. ആവശ്യക്കാർക്ക് കാറിലും, ലോറിയിയുമായി ഓർഡർ പ്രകാരം എത്തിക്കുന്നതാണ് പതിവെന്ന് എക്സൈസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ആമ്പല്ലൂരിൽ നിന്നും 2450 ലിറ്റർ സ്പിരിറ്റ് പിടികൂടിയിരുന്നു. തൃശൂരില്‍ വ്യാജമദ്യ ലോബി ശക്തിപ്രാപിച്ചു വരികയാണെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് തിരച്ചിൽ ഊർജിതമാക്കി. ഓണത്തിന് മുന്നോടി സംസ്ഥാനത്ത് ഉടനീളവും എക്സൈസ് പരിശോധന ശക്തമാക്കും.