കേരളം

kerala

ETV Bharat / state

തലശേരിയില്‍ സിക വൈറസ് ബാധ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി - Zika Virus news updates

Health Minister Veena George On Zika Virus: തലശേരിയില്‍ 28 വയസുള്ളയാളില്‍ സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി. തലശേരിയില്‍ ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക പരിശോധന. ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി.

Zika Virus Confirmed In Thalassery  തലശേരിയില്‍ സിക വൈറസ് ബാധ  ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി  ആരോഗ്യ മന്ത്രി  Zika Virus  Zika Virus news updates  latest news About Zika Virus
Zika Virus Confirmed In Thalassery

By ETV Bharat Kerala Team

Published : Nov 4, 2023, 3:10 PM IST

Updated : Nov 4, 2023, 4:34 PM IST

ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് മാധ്യമങ്ങളോട്

തിരുവനന്തപുരം:തലശേരിയില്‍ സിക വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. 28 വയസുള്ളയാളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് കണ്ടെത്തിയത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി (Zika Virus Confirmed In Thalassery Says Health Minister Veena George).

ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു കൊതുക് ജന്യ രോഗമാണ് സിക. അതുകൊണ്ട് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ആലുവ കൊലക്കേസിലും പ്രതികരണം:ആലുവയില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ കോടതി നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നത് ശ്ലാഘനീയമെന്ന് മന്ത്രി പറഞ്ഞു. കോടതിയുടെ കണ്ടെത്തല്‍ സ്വാഗതാര്‍ഹമാണ്. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് പൊതുജനങ്ങള്‍ക്കൊപ്പം താനും ആഗ്രഹിക്കുന്നുവെന്നും മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.

കോടതി ജീവനക്കാര്‍ക്കും സിക വൈറസ് ബാധ: കണ്ണൂര്‍ തലശേരിയിലെ ജില്ല കോടതി സമുച്ചയത്തിലെ മൂന്ന് കോടതിയിലെ ജീവനക്കാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടതിന് പിന്നാലെയാണ് തലശേരിയില്‍ വീണ്ടും ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്ന് കോടതികളിലെ ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും രണ്ട് ജഡ്‌ജിമാര്‍ക്കുമാണ് സിക വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടത്. ശാരീരിക പ്രയാസങ്ങളെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്‌ചയാണ് (ഒക്‌ടോബര്‍ 30) ഇവരെ പരിശോധനയ്‌ക്ക് വിധേയരാക്കിയത്.

ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിക്കപ്പെട്ടത്. ഏതാനും ദിവസങ്ങള്‍ കൊണ്ട് തന്നെ രോഗം ഭേദമായ ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. ചിലരില്‍ രക്തത്തിലെ പ്ലേറ്റ്‌ലറ്റുകള്‍ കുറയുകയും സന്ധികളില്‍ വേദനയും ചൊറിച്ചിലും കണ്ണില്‍ നിറം മാറ്റം തുടങ്ങിയ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. അഡിഷണല്‍ ജില്ല കോടതി മൂന്ന്, അഡിഷണല്‍ ജില്ല കോടതി രണ്ട്, സബ്‌ കോടതി എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കാണ് ശാരീരിക പ്രയാസങ്ങള്‍ ഉണ്ടായത്. രണ്ടാഴ്‌ചയിലേറെയായി തുടര്‍ന്ന ലക്ഷണങ്ങള്‍ ഉണ്ടായതോടെ വൈറസ് ബാധ സംശയമുണ്ടായിരുന്നു. ഇതോടെയാണ് സാമ്പിളുകള്‍ ആലുപ്പുഴയിലേക്ക് പരിശോധനയ്‌ക്ക് അയച്ചത്.

എന്താണ് സിക വൈറസ്: ഫ്ലാവിവൈറിഡെ ഇനത്തില്‍പ്പെട്ട ഒരു വൈറസാണ് സിക. മനുഷ്യരിലും മൃഗങ്ങളിലും ഇത്തരം വൈറസ് ബാധകള്‍ ഉണ്ടാകാറുണ്ട്. ഏകദേശം ഡെങ്കിപ്പനിയോട് സാദൃശ്യമുള്ള ലക്ഷണങ്ങളാണ് സിക വൈറസ് ബാധയ്‌ക്ക് കണ്ടുവരുന്നത്.

മരണ സാധ്യത തീരെയില്ലാത്ത വൈറസ് ബാധ ശരിയായ വിശ്രമം, ഭക്ഷണക്രമം എന്നിവയിലൂടെ ഇല്ലാതാക്കാന്‍ സാധിക്കും. ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ എന്നിവ പരത്തുന്ന ഈഡിസ് കൊതുകുകളാണ് സിക രോഗവും പടര്‍ത്തുന്നത്.

രോഗിയില്‍ നിന്നും രക്തം സ്വീകരിക്കുന്നതിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും വൈറസ് ബാധയുണ്ടാകാം. വൈറസ് ബാധയുള്ള അമ്മ കുഞ്ഞിന് ജന്മം നല്‍കിയാല്‍ കുഞ്ഞിലും ഇത്തരം വൈറസിന്‍റെ സാന്നിധ്യം കാണാറുണ്ട്. ചില ശിശുക്കളില്‍ വൈറസ് ബാധ കാരണം തലച്ചോറ് ചുരുങ്ങി പോകുന്ന അവസ്ഥയുണ്ടാകാറുണ്ട്. മൈക്രോസെഫാലി എന്നാണ് ഇത്തരം അവസ്ഥയെ അറിയപ്പെടുന്നത്.

also read:തലശ്ശേരിയിലേത് സിക വൈറസ് ; സ്ഥിരീകരണം വൈറോളജി ലാബ് പരിശോധനയിൽ

Last Updated : Nov 4, 2023, 4:34 PM IST

ABOUT THE AUTHOR

...view details