തിരുവനന്തപുരം :സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം സ്വദേശി (51), പാലോട് സ്വദേശിനി (21), മെഡിക്കല്‍ കോളജ് സ്വദേശിനി (30) എന്നിവര്‍ക്കാണ് രോഗം. ഇതോടെ ആകെ രോഗ ബാധിതര്‍ 51 ആയി. അഞ്ചുപേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക വൈറസ് ബാധ - zika patients
അഞ്ച് പേരാണ് സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക വൈറസ് രോഗം
READ MORE: സിക പ്രതിരോധത്തിന് കർമ്മ പദ്ധതിയുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം മെഡിക്കല്‍ കോളജ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് സിക വൈറസ് ബാധ സ്ഥിരീകരിച്ചത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.