തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം. യുവമോർച്ചയും യൂത്ത് കോൺഗ്രസും സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. ക്ലിഫ് ഹൗസിൽ നിന്നും ആരംഭിച്ച യൂത്ത് കോൺഗ്രസ് മാർച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്‌തു.
സെക്രട്ടേറിയറ്റിലേക്ക് പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം - youth congress secretariat march
യുവമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് നേരിയ സംഘർഷം ഉടലെടുത്തു.

യുവമോർച്ച, യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തി
യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തി
ശിവശങ്കരനും സി എം രവീന്ദ്രനും സർക്കാരിന്‍റെ അധോലോക മുഖമാണെന്ന് ഷാഫി പറഞ്ഞു. യുവമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ നേരിയ സംഘർഷമുണ്ടായി. സമരക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഒരു പ്രവർത്തകന് പരിക്കേറ്റു. റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി.
യുവമോർച്ച സെക്രട്ടേറിയറ്റ് മാർച്ച് നടത്തി
Last Updated : Nov 5, 2020, 4:16 PM IST