കേരളം

kerala

ETV Bharat / state

യുവമോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തിവീശി

യുവമോർച്ച പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി.

yuvamorcha secretariat march  psc rank holders  kerala psc  യുവമോര്‍ച്ച  തിരുവനന്തപുരം  സെക്രട്ടേറിയറ്റ്
യുവമോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

By

Published : Feb 22, 2021, 4:01 PM IST

തിരുവനന്തപുരം:അനധികൃത പിൻവാതിൽ നിയമനത്തിനെതിരെയും, സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് അഭിവാദ്യം അർപ്പിച്ചും യുവമോര്‍ച്ച സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മൂന്നു തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാന്‍ കൂട്ടാക്കാത്തതിനെ തുടർന്ന് പൊലീസ് ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു. പൊലീസുകാര്‍ക്ക് നേരെ പ്രവര്‍ത്തകര്‍ ചെരിപ്പും കമ്പും വലിച്ചെറിഞ്ഞു. തുടര്‍ന്ന് കൂട്ടമായെത്തിയ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ തിരിഞ്ഞതോടെ പൊലീസ് ലാത്തി വീശി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അടക്കം നാലുപേര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. ഇവരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.

യുവമോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

ABOUT THE AUTHOR

...view details