വില വര്‍ധനവ്: സംസ്ഥാനത്ത് യുവമോര്‍ച്ച പ്രവര്‍ത്തര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
14:43 February 07
മന്ത്രിമാരുടെ കോലം കത്തിച്ചാണ് വിലവര്‍ധനവിനെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്
തിരുവനന്തപുരം:നിയമസഭയിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. നികുതി വർധനവിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിലാണ് സംഘർഷം. മാർച്ചിൽ, മന്ത്രിമാരുടെ കോലം കത്തിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.
യുവ മോർച്ച പ്രവർത്തകർ ബാരിക്കേഡ് തള്ളിയിടാൻ ശ്രമിച്ചതോടെ പൊലീസ് എട്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ പൊലീസിന് നേരെ കമ്പ് വലിച്ചെറിയുകയും ചെയ്തു. പ്രതിഷേധം കനത്ത സാഹചര്യത്തില്‍ പൊലീസ്, പ്രവർത്തകർക്ക് നേരെ ഗ്രനേഡും ടിയർ ഗ്യാസും പ്രയോഗിക്കുകയായിരുന്നു.
പ്രവർത്തകർ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് കന്റോന്‍മെന്റ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.