തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വിഷയത്തിൽ പി എസ് സി പരീക്ഷ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സെക്രട്ടേറിയേറ്റിന് മുന്നിൽ എബിവിപി പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. പൊലീസിനു നേരെയും കല്ലേറ്. പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു.
യൂണിവേഴ്സിറ്റി കോളജ് വിഷയം: യുവമോർച്ച മാർച്ചിൽ സംഘർഷം - psc
യുവമോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള മാർച്ചിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിവേഴ്സിറ്റി കോളജ് വധശ്രമ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ശ്രീധരൻ പിള്ള ആരോപിച്ചു. അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നും ഗൂഢാലോചനയെ കുറിച്ച് സിബിഐ അന്വേഷണ പരിധിയിൽ വരണമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഉറപ്പും ലഭിക്കാതെ കെ എസ് യു അനിശ്ചിതകാല സമരം അവസാനിപ്പിച്ചത് എന്തിനെന്ന് കെ പി സി സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും വ്യക്തമാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് നിലപാട് വഞ്ചനാപരമാണെന്നും മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമമെന്നും ശ്രീധരൻപിള്ള പറഞ്ഞു.