കേരളം

kerala

ETV Bharat / state

തിരുവനന്തപുരം കോര്‍പറേഷനില്‍ യുവമോര്‍ച്ചയുടെ പ്രതിഷേധം ; ലാത്തി ചാര്‍ജില്‍ സംസ്ഥാന അധ്യക്ഷനുള്‍പ്പടെ പരിക്ക് - ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

കോര്‍പറേഷന്‍ ഓഫിസിന്‍റെ മതില്‍ ചാടിക്കടന്നാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഓഫിസിനകത്ത് കടന്നത്. ഇവരെ തടയുന്നതിനാണ് പൊലീസ് ലാത്തി വീശിയത്. കെ സുരേന്ദ്രന്‍, വിവി രാജേഷ് എന്നിവര്‍ ഇടപെട്ടാണ് യുവമോര്‍ച്ച പ്രവര്‍ത്തകരെ പുറത്തെത്തിച്ചത്

Yuva Morcha protest on Mayor letter controversy  Yuva Morcha protest  protest at Thiruvananthapuram corporation  Yuva Morcha  Mayor letter controversy  Thiruvananthapuram Mayor letter controversy  കോര്‍പറേഷനില്‍ യുവമോര്‍ച്ചയുടെ പ്രതിഷേധം  കോര്‍പറേഷന്‍  യുവമോര്‍ച്ച  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍  വി വി രാജേഷ്
തിരുവനന്തപുരം കോര്‍പറേഷനില്‍ യുവമോര്‍ച്ചയുടെ പ്രതിഷേധം; ലാത്തി ചാര്‍ജില്‍ സംസ്ഥാന അധ്യക്ഷനുള്‍പ്പെടെ പരിക്ക്

By

Published : Nov 10, 2022, 3:49 PM IST

തിരുവനന്തപുരം : മേയറുടെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് കോര്‍പറേഷനില്‍ യുവമോര്‍ച്ച നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. മതില്‍ ചാടിക്കടന്ന് കോര്‍പറേഷന്‍ ഓഫിസിലേയ്ക്ക് പ്രവേശിച്ച പ്രതിഷേധക്കാരെ തടയുന്നതിനായി പൊലീസ് ലാത്തി വീശി. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള നേതാക്കള്‍ക്ക് ലാത്തി ചാര്‍ജില്‍ പരിക്കേറ്റു.

യുവമോര്‍ച്ചയുടെ പ്രതിഷേധത്തിനിടെ ലാത്തി ചാര്‍ജ്

കോര്‍പറേഷന്‍ ഓഫിസിന്‍റെ ഗേറ്റ് തകര്‍ത്തും ഒരുവിഭാഗം പ്രവര്‍ത്തകര്‍ അകത്തുകടന്നു. ഇവര്‍ക്ക് നേരെയും പൊലീസ് ലാത്തി വീശി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ബിജെപി തിരുവനന്തപുരം ജില്ല അധ്യക്ഷന്‍ വിവി രാജേഷ് എന്നിവര്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ പുറത്തെത്തിച്ചത്.

ABOUT THE AUTHOR

...view details