തിരുവനന്തപുരം:മുഖ്യമന്ത്രി രാജിവക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി യുവമോർച്ച പ്രവർത്തകർ നിയമസഭാ മന്ദിരത്തിലേക്ക് ഓടിക്കയറാൻ ശ്രമിച്ചു. സംഭവത്തിൽ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്‌തു. സഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കുമ്പോഴാണ് പുറത്ത് പ്രതിഷേധം നടന്നത്.
നിയമസഭാ മന്ദിരത്തിലേക്ക് ഓടിക്കയറാൻ ശ്രമിച്ച് യുവമോർച്ച പ്രവർത്തകർ - തിരുവനന്തപുരം
സഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കുമ്പോഴാണ് പുറത്ത് യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചത്. സംഭവത്തിൽ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്‌തു.
നിയമസഭാ മന്ദിരത്തിലേക്ക് ഓടിക്കയറാൻ ശ്രമിച്ച് യുവമോർച്ച പ്രവർത്തകർ
ഡി.സി.പി ദിവ്യ ഗോപിനാഥിൻ്റെ നേതൃത്വത്തിൽ കവാടത്തിൽ കർശന സുരക്ഷയൊരുക്കിയിരുന്നെങ്കിലും പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് നിയമസഭാ മന്ദിരത്തിലേക്ക് ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു. ഓടിക്കയറാൻ ശ്രമിച്ച ആദ്യത്തെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌ത് മാറ്റുന്നതിനിടെയാണ് മൂന്നാമൻ അതിക്രമിച്ച് കയറാൻ ശ്രമിച്ചത്.
Last Updated : Jan 8, 2021, 5:42 PM IST