തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച യൂട്യൂബ് വ്ളോഗർ വിജയ്. പി. നായരുടെ ഡോക്ടറേറ്റ് വ്യാജമെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷൻ. ഇയാൾക്ക് റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ അംഗത്വമില്ല. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന പേര് ദുരൂപയോഗം ചെയ്തതിനെതിരെ റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയെ സമീപിക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കി.
യൂട്യൂബർ വിജയ്. പി. നായരുടെ ഡോക്ടറേറ്റ് വ്യാജം - യൂട്യൂബർ വിജയ്. പി. നായരുടെ ഡോക്ടറേറ്റ് വ്യാജമെന്ന്
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന പേര് ദുരൂപയോഗം ചെയ്തതിനെതിരെ റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയെ സമീപിക്കുമെന്നും ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷൻ.
വിജയ്. പി. നായർ
അസോസിയേഷന്‍റെ പരാതിയിൽ തമ്പാനൂർ പൊലീസും അന്വേഷണം തുടങ്ങി. അതേസമയം വിജയ്. പി. നായർ ഡോക്ടറേറ്റ് നേടിയെന്ന് പറയുന്ന ചെന്നൈ ആസ്ഥാനമായ ഗ്ലോബൽ ഹ്യൂമൻ പീസ് എന്ന പേരിൽ ഒരു സർവ്വകലാശാല നിലവിൽ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
Last Updated : Sep 28, 2020, 12:26 PM IST