തിരുവനന്തപുരം : യൂട്യൂബർ വിജയ്.പി.നായരെ ആക്രമിച്ച കേസിൽ ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്‌മി അടക്കം മൂന്ന് പ്രതികളും മാർച്ച് മൂന്നിന് ഹാജരാകാൻ കോടതി സമൻസ് അയച്ചു. ബുധനാഴ്ച കോടതി കേസ് പരിഗണിച്ചെങ്കിലും പ്രതികൾ കോടതിൽ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് പ്രതികൾക്കെതിരെ വീണ്ടും സമൻസ് നടപടി സ്വീകരിച്ചത്.
യൂട്യൂബറെ ആക്രമിച്ച കേസ് : ഭാഗ്യലക്ഷ്‌മി അടക്കമുള്ള പ്രതികള്‍ മാർച്ച് 3ന് ഹാജരാകാൻ സമൻസ് - kerala latest news
അശ്ലീല വീഡിയോ പോസ്റ്റ് ചെയ്‌ത വിജയ്.പി.നായരെ ഭാഗ്യലക്ഷ്‌മിയുള്‍പ്പടെയുള്ളവര്‍ 2020 സെപ്റ്റംബർ 26 നാണ് മര്‍ദിച്ചത്
യൂട്യൂബറെ ആക്രമിച്ച കേസ്
ALSO READ കെ റെയില്‍ ആക്രിക്കച്ചവടം, എസ്‌ഡിപിഐയെ മുഖ്യമന്ത്രിക്ക് പേടി : പിസി ജോര്‍ജ്
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. സ്‌ത്രീകൾക്കെതിരെ അശ്ലീല വീഡിയോ യുട്യൂബിലൂടെ പോസ്റ്റ് ചെയ്‌ത വിജയ്.പി.നായരെ മർദിച്ച കേസിലാണ് ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്‌മി,ദിയ സന,ശ്രീലക്ഷ്‌മി എന്നിവക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം തമ്പാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. 2020 സെപ്റ്റംബർ 26 നായിരുന്നു സംഭവം.