കഴിഞ്ഞ ഒരാഴ്ചയിലേറെയായി യുട്യൂബില്‍ (You tube videos) ഡിസ്‌ലൈക്ക് ബട്ടനുകള്‍ ക്ലീൻ...! കണ്ടവര്‍ കണ്ടവര്‍ ആദ്യം കരുതിയത് അതത് പേജ് അഡ്മിന്മാര്‍ ഡിസ്‌ലൈക്ക് നീക്കം ചെയ്തതാവുമെന്ന്. പക്ഷേ കാണുന്ന എല്ലാ വീഡിയോയിലും ഇതുതന്നെയാ സ്ഥിതി. ഒടുവില്‍ കാര്യം പിടികിട്ടി. പേജ് അഡ്മിന്മാരുടെ മനോധൈര്യം കൂട്ടാനും വീഡിയോ അപ്‌ലോഡിങ് പ്രോത്സാഹിപ്പിക്കാനും യുട്യൂബ് തന്നെ കണ്ടെത്തിയ വഴി (YouTube Removing Dislikes). ഡിസ്‌ലൈക്കുകളുടെ എണ്ണം അഡ്‌മിൻമാര്‍ക്കേ കാണാൻ കഴിയൂ. ഇതോടെ വ്ളോഗര്‍മാര്‍ തമ്മിലെ ചെളിവാരിയെറിലുകള്‍ക്ക് ഒരു പരിധിവരെ ശമനമായി. നവംബര്‍ 11നാണ് യുട്യൂബ് സുപ്രാധാനമായ ഈ തീരുമാനം നടപ്പിലാക്കിയത്. (Jawed Krim)
ഇപ്പോള്‍ ഡിസ്‌ലൈക്ക് ചെയ്തവര്‍ക്ക് അവരവരുടെ ഡിസ്‌ലൈക്ക് മാത്രമേ കാണാനാവു. ആകെയുള്ള ഡിസ്‌ലൈക്കുകള്‍ മറഞ്ഞിരിക്കും. പക്ഷേ ലൈക്കുകള്‍ കാണാനും ആവും. ഇനി ഡിസ്‌ലൈക്ക് സംവിധാനം തിരിച്ചു വരില്ലേ എന്ന ഉപഭോക്താക്കളുടെ ചോദ്യത്തിന്, ഇപ്പോള്‍ നടത്തിയിരിക്കുന്നത് പരീക്ഷണാടിസ്ഥാനത്തിലുള്ള ഒരു മാറ്റം മാത്രമാണെന്നാണ് കമ്പനിയുടെ പ്രതികരണം.
എന്തുകൊണ്ട് തീരുമാനം
യൂട്യൂബ് വീഡിയോകൾക്കെതിരെ ഡിസ്‍ലൈക്ക് ക്യാമ്പയിനുകള്‍ വ്യാപകമായി നടക്കുന്നുണ്ട്. ഇത് വീഡിയോ ക്രിയേറ്റർമാരെ ബാധിക്കുന്നുണ്ടെന്നാണ് യുട്യൂബിന്‍റെ കണ്ടെത്തൽ. അതേസമയം തന്നെ തെറ്റിദ്ധാരണ പരത്തുന്ന വീഡിയോകൾ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളോടെ നൽകുന്നത് തിരിച്ചറിയാൻ ഡിസ്‍ലൈക്കുകൾ സഹായിക്കുമെന്ന വാദവും യൂട്യൂബ് അംഗീകരിക്കുന്നുണ്ട്.
യൂട്യൂബ് ക്രിയേറ്റർമാർക്കെതിരെയുള്ള ആക്രമണം തടയുകയെന്ന ഉദ്ദേശത്തോടെയാണ് പുതിയ പരിഷ്‌കാരം യൂട്യൂബ് നടപ്പിലാക്കുന്നത്. ഡിസ്‍ലൈക്കുകൾ മറച്ചുവയ്ക്കാനുള്ള തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ വരുന്നുണ്ട്. യൂട്യൂബ് സഹസ്ഥാപകന്‍ തന്നെ ഈ തീരുമാനത്തിനെതിരെ രംഗത്ത് എത്തി. ജാവേദ് കരീം ആണ് ഇതിനെതിരെ രംഗത്ത് എത്തിയത്.
ജാവേദ് കരീം